Tuesday, 21 November 2017 5.29 PM IST
എ.പദ്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
November 14, 2017, 3:07 pm
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ എം.എൽ.എ എ.പദ്മകുമാറിനെ സർക്കാർ നിയമിച്ചു. സി.പിഐയുടെ നോമിനിയായി ശങ്കർ ദാസിനെയും നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ദേവസ്വം ബോർഡ് പ്രസിഡ‌ന്റിന്റേയും അംഗങ്ങളുടേയും കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി സർക്കാർ കുറച്ചതിനെ തുടർന്ന് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.

സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാനുമാണ് പദ്മകുമാർ. പ്രമുഖ കോൺട്രാക്ടർ ആറന്മുള കീച്ചംപറമ്പിൽ പരേതനായ അച്യുതൻ നായരുടെ മകനാണ്.

എ.ഐ.ടി.യുസി നേതാവാണ് തിരുവനന്തപുരം സ്വദേശിയായ ശങ്കർദാസ്. പത്തനംതിട്ട മുൻ എസ്.പി ഹരിശങ്കർ ഐ.പി എസിന്റെ പിതാവാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ