Thursday, 23 November 2017 8.13 PM IST
തോമസ് ചാണ്ടിയുടെ ഹർജി തള്ളി
November 14, 2017, 3:24 pm
കൊച്ചി: കായൽ കൈയേറ്റ കേസിൽ നിയമലംഘനം നടത്തിയെന്ന ജില്ലാകളക്ടറുടെ റിപ്പോർട്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. അതേസമയം, വിധി പുറപ്പെടുവിച്ച ഡിവിഷൻ ബെഞ്ചിലെ ജസ്‌റ്റിസ് പി.എൻ.രവീന്ദ്രൻ ഹർജി തള്ളിയപ്പോൾ,​ സർക്കാരിനെതിരെ മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വിധിന്യായത്തിൽ വ്യക്തമാക്കി.

റിപ്പോർട്ടിൽ പിഴവുണ്ടെങ്കിൽ തോമസ് ചാണ്ടിയ്ക്ക് കളക്ടറെ തന്നെ സമീപിക്കാം. 15 ദിവസത്തിനുള്ളിൽ കളക്ടർ തോമസ് ചാണ്ടിയുടെ പരാതി കേൾക്കണമെന്നും ജ.രവീന്ദ്രൻ പറഞ്ഞു. എന്നാൽ രവീന്ദ്രന്റെ വിധിയിൽ തോമസ് ചാണ്ടിക്കെതിരെ പരാമർശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്നാൽ, ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായാണ് തോമസ് ചാണ്ടിയെ വിമർശിച്ചത്. മന്ത്രി കോടതിയെ സ​മീപിച്ചതോടെ മന്ത്രിസഭയിൽ കൂട്ടുത്തരവാദത്തിന്റെ ലംഘനം ഉണ്ടായതായി ദേവൻ രാമചന്ദ്രൻ പറഞ്ഞു. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് കേട്ടുകേൾവി ഇല്ലാത്ത് കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്നു കൊണ്ട് സർക്കാരിനെതിരെ ഹർജി നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്. അതിന് മന്ത്രിക്ക് അവകാശമില്ലെന്നും ജ.ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിച്ചപ്പോൾ തോമസ് ചാണ്ടിയെ കോടതി ആവർത്തിച്ച് വിമർശിച്ചു. മന്ത്രി ദന്തഗോപുരത്തിൽനിന്ന് താഴെയിറങ്ങണം. സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ