ദൃശ്യത്തിന് പിന്നാലെ മമ്മൂട്ടി ചിത്രവും തെലുങ്കിലേക്ക്
November 14, 2017, 3:51 pm
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന് ശേഷം മറ്റൊരു മലയാള ചിത്രം കൂടി തെലുങ്കിലേക്ക് എത്തുകയാണ്. ഇത്തവണ മെഗാസ്‌റ്റാർ മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ് ഫാദർ. ചിത്രം തെലുങ്കിലേക്ക് എത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് തെലുങ്ക് സൂപ്പർ സ്‌റ്റാർ വെങ്കിടേഷ് ദഗ്ഗുപതിയാണ്. രണ്ട് സംവിധായകരുമായി ചിത്രം റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വെങ്കിടേഷ് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. സമീപ കാലത്ത് ശ്രദ്ധിക്കപ്പെട്ട മൂന്നാമത്തെ ചിത്രത്തിനാണ് റീമേക്ക് ഒരുക്കാൻ വെങ്കിടേഷ് മുൻകൈയെടുക്കുന്നത്. ദൃശ്യം തെലുങ്കിലേക്ക് എത്തിയപ്പോൾ നായകനായ വെങ്കിടേഷ് തന്നെയാണ് മാധവനെ നായകനാക്കി തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ 'ഇരുതി സുട്രു' എന്ന ചിത്രത്തിലും നായകനായത്.

അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നൽകി സ്‌റ്റൈലിഷായി പറഞ്ഞ പ്രതികാര കഥയാണ് ദി ഗ്രേറ്റ് ഫാദർ. മമ്മൂട്ടിക്കൊപ്പം ആര്യ, സ്‌നേഹ, ബേബി അനഘ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ