മലയാളികളോടും അച്ഛനോടും അമ്മയോടും മാപ്പ് ചോദിച്ച് പാർവതി
November 8, 2017, 3:21 pm
ഇർഫാൻ ഖാൻ നായകനാകുന്ന 'ഖരീബ് ഖരീബ് സിംഗിൾ' എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം പാർവതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിയായ ജയ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇർഫാനൊപ്പം ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കെത്തിയ പാർവതിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. മൊഴിമാറ്റമായിരുന്നു ഇരുവർക്കും അവതാരകൻ കരുതി വച്ചിരുന്ന പണി. അമിതാഭ് ബച്ചൻ ചിത്രമായ 'പികു'വിലെ ‘Death aur shit … yeh do cheezen kisi ko, kahin bhi, kabhi bhi aa sakti hai’ എന്ന സംഭാഷണമാണ് പാർവതിക്ക് മലയാളത്തിലേക്ക് മൊഴി മാറ്റാനായി നൽകിയത്.

ഇരുവരും നിർബന്ധിച്ചപ്പോൾ പാർവതി സംഭാഷണം മലയാളത്തിലേക്ക് തർജമ ചെയ്യുകയായിരുന്നു. തുടർന്ന് മലയാളികളോടും, അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതായി പാർവതി ഹാസ്യരൂപേണ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ