സഹോദരിയുടെ വിവാഹത്തിന് അതിസുന്ദരിയായി സണ്ണി ലിയോൺ
November 8, 2017, 3:56 pm
സഹോദരിയുടെ വിവാഹത്തിന് എത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രങ്ങൾ വെെറലാകുന്നു. ഒരുകാലത്ത് നീലച്ചിത്ര നായികയായിരുന്നു സണ്ണി ലിയോൺ മാലാഖയെപ്പോലെ അതിസുന്ദരിയായാണ് സഹോദരിയുടെ വിവാഹത്തിന് എത്തിയത്.

കാനഡയിലുള്ള കസിൻ ദീപയുടെ വിവാഹത്തിനാണ് അപ്രതീക്ഷിതമായി സണ്ണി എത്തിയത്. കുട്ടിക്കാലം തൊട്ടേ ദീപയുമായി താൻ അടുത്ത ബന്ധമായിരിന്നുവെന്നും അതുകൊണ്ട് തന്നെ അവളുടെ വിവാഹം ഒഴിവാക്കാൻ കഴിയില്ലെന്നും സണ്ണി നേരത്തെ പറഞ്ഞിരുന്നു.

ഗംഭീര വിവാഹത്തിനായി കിടിലൻ ഒൗട്ട്ലുക്കിലാണ് താരം എത്തിയത്. പ്രശസ്‌ത ഡിസെെനർ അർച്ചന കോച്ചാർ ഡിസെെൻ ചെയ്‌ത വസ്ത്രങ്ങളായിരുന്നു വിവാഹത്തിനായി സണ്ണിയെ സുന്ദരിയാക്കിയത്. ഒരു ചടങ്ങിന് വെള്ള നിറത്തിലുള്ള കേപ് സ്‌റ്റെെൽ ക്രോപ് ടോപ്പും ഡിജിറ്റൽ പ്രിന്റുള്ള സ്‌കർട്ടും മറ്റൊരു ചടങ്ങിന് പരമ്പരാഗത ശെെലിയിലുള്ള മിറർ വർക്ക് ലഹങ്ക ചോളിയുമാണ് സണ്ണി ധരിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ