കോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ആദിൽ
November 9, 2017, 3:20 pm
ടെലിവിഷൻ അവതാരകനും നടനുമായ ആദിൽ ഇബ്രാഹിം തമിഴിലേക്ക്. നവാഗതനായ വിജയരാജ് സംവിധാനം ചെയ്യുന്ന 'മുൻ അറിവാൻ' എന്ന ചിത്രത്തിലൂടെയാണ് ആദിൽ തന്റെ കോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഒരു ഹോട്ടലിലെ ഗസ്‌റ്റ് റിലേഷൻസ് മാനേജരായ നായകനും അയാളുടെ സുഹ‌ൃത്തുക്കൾക്കുമിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കണ്ണൻ താമരകുളം സംവിധാനം ചെയ്‌ത 'അച്ചായൻസിൽ' ശ്രദ്ധേയമായ വേഷമാണ് ആദിൽ അവതരിപ്പിച്ചത്. തുടർന്ന് തമിഴിൽ നിന്ന് തന്നെ തേടി ധാരാളം അവസരങ്ങൾ വന്നുവെന്ന് മിനിസ്‌ക്രീനിലെ മിന്നും താരം പറയുന്നു. 'ചിത്രത്തിന്റെ തിരക്കഥയാണ് എന്നെ ഏറെ ആകർഷിച്ചത്'. വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ സമീപിക്കുന്നതെന്നും ആദിൽ പറഞ്ഞു.

മലയാളത്തിൽ, ഹരിശ്രീ യൂസഫ് സംവിധാനം ചെയ്യുന്ന 'ഹലോ ദുബായിക്കാര'നാണ് ആദിലിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ