പ്രഭുദേവയുടെ നായിക നിക്കി
November 9, 2017, 3:00 pm
മലയാളത്തിന്റെ ഭാഗ്യനായിക നിക്കി ഗൽറാണി ഇന്ത്യൻ മൈക്കിൾ ജാക്സൺ പ്രഭുദേവയുടെ നായികയാകുന്നു. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചാർളി ചാപ്ലിൻ 2ലാണ് നിക്കി പ്രഭുദേവയുടെ നായികയാവുക. 2002ൽ ശക്തി തന്നെ ഒരുക്കിയ ഹിറ്റ് ചിത്രമായിരുന്ന ചാർളി ചാപ്ലിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തിൽ പ്രഭു, പ്രഭുദേവ, അഭിരാമി, ഗായത്രി രഘുരാമൻ, മോണിക്ക, ലിവിംഗ് സ്റ്റൺ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പതിനഞ്ചു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുക്കാൻ സംവിധായകൻ മുന്നോട്ടു വന്നപ്പോൾ പ്രഭുദേവ സന്തോഷത്തോടെ സമ്മതം അറിയിക്കുകയായിരുന്നുവത്രേ. ചിത്രത്തിൽ നിക്കിക്കൊപ്പം കറുപ്പൻ ഫെയിം താനിയയും മറ്റൊരു നായികയായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിക്കും. ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് സംവിധായകൻ പറയുന്നു. അമ്മാ ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മുൻകാല നായിക ജയചിത്രയുടെ മകൻ അംബരീഷ് ഈ ചിത്രത്തിൽ സംഗീത സംവിധായകനായി എത്തുന്നു.

കീ, പക്ക, കലകലപ്പ് 2 എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് നിക്കി ഗൽറാണി. യംഗ് മംഗ് സംഗ്, മെർക്കുറി, ഖാമോഷി, ഗുലേഭകാവലി എന്നീ ചിത്രങ്ങളാണ് പ്രഭുദേവയുടേതായി പൂർത്തിയാകാനുള്ളത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ