വില്ലന് ശേഷം സുരാജിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ
November 9, 2017, 3:35 pm
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 'വില്ലന്' ശേഷം സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. തന്റെ പതിവ് ശൈലിയായ ത്രില്ലറിൽ നിന്നുമാറി നോട്ട് നിരോധനം പശ്ചാത്തലമാക്കിയാണ് ഉണ്ണി പുതിയ ചിത്രം ഒരുക്കുന്നത്.

'ഇന്ത്യയെ കണ്ടെത്തൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലടക്കം മികച്ച കഥാപാത്രങ്ങളാണ് സുരാജിനെ തേടി എത്തുന്നത്. സുരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ഉണ്ണികൃഷ്‌ണൻ ചിത്രത്തിലേത് എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ