രഞ്ജിത്തിന്റെ ബിലാത്തിക്കഥയ്ക്ക് മമ്മൂട്ടിയുടെ 10 ദിവസം
November 9, 2017, 3:12 pm
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയുടെ ഷൂട്ടിംഗ് ഡേറ്റ് മാറി. പൂർണമായും ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന ചിത്രം അടുത്തയാഴ്ച തുടങ്ങാനായിരുന്നു പ്ലാൻ. എന്നാൽ ഇംഗ്ലണ്ടിലെ കൊടും ശൈത്യം കാരണമാണ് ചിത്രീകരണം ഫെബ്രുവരിയിലേക്ക് മാറിയത്.

ബിലാത്തിക്കഥയിൽ മമ്മൂട്ടി അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പത്ത് ദിവസത്തെ ഡേറ്റാണ് ബിലാത്തിക്കഥയ്ക്കായി മമ്മൂട്ടി നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെയും കൂടി നിർദ്ദേശപ്രകാരമാണ് ഷൂട്ടിംഗ് ഫെബ്രുവരിയിലേക്ക് മാറ്റിയതെന്നറിയുന്നു.

ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ പകലുകൾക്ക് നീളം കുറവാണ്. ഫെബ്രുവരിയാകുമ്പോൾ പൂക്കാലമാകും,വിഷ്വൽ ബ്യൂട്ടിയും കൂടും തുടങ്ങിയ കാരണങ്ങളാണ് മമ്മൂട്ടി ചൂണ്ടിക്കാട്ടിയതത്രെ.

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനാകുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായികയാകുന്നത്. കനിഹയും ജ്യുവൽ മേരിയുമാണ് മറ്റ് സുപ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ തുടങ്ങിയവരും ബിലാത്തിക്കഥയിൽ അണിനിരക്കുന്നുണ്ട്. സേതുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മഹാസുബൈറാണ് ബിലാത്തിക്കഥ നിർമ്മിക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ