വക്കീലായി വിഷ്ണുവും ഗുമസ്തനായി ധർമ്മജനും
November 9, 2017, 3:16 pm
കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ ഹിറ്റായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ധർമ്മജൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വക്കീലിന്റെ വേഷവും ധർമ്മജൻ ഗുമസ്തന്റെ വേഷവുമാണ് അവതരിപ്പിക്കുന്നത്. റോമൻസ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒന്നിക്കുന്നു എന്നതാണ് വികടകുമാരന്റെ മറ്റൊരു പ്രത്യേകത.

ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ റോമൻസ് നിർമ്മിച്ച അരുൺ ഘോഷും ബിജോയ് ചന്ദ്രനും തിരക്കഥാകൃത്ത് വൈ.വി രാജേഷും ബോബൻ സാമുവലുമായി വീണ്ടും കൈകോർക്കുകയാണ്. കാറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസ രാധാകൃഷ്ണനാണ് നായിക.

സലീംകുമാർ, ഇന്ദ്രൻസ്, ഷാജു ശ്രീധർ, സുനിൽ സുഖദ, കലാഭവൻ ഹനീഫ്, കക്കരവി, ജിനു എബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാർ, സീമ ജി. നായർ, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിവരാണ് മറ്റ് താരങ്ങൾ. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റിംഗ് ദീപു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ