ഐശ്വര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫർക്ക് അഭിഷേകിന്റെ ശകാരം
November 9, 2017, 4:06 pm
ഐശ്വര്യറായിയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് ഭർത്താവും നടനുമായ അഭിഷേക് ബച്ചന്റെ ശകാരം. ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. സന്ദർശനം കഴിഞ്ഞ് കാറിൽ മടങ്ങാൻ നോക്കുമ്പോഴാണ് ഒരു ഫോട്ടോഗ്രാഫർ ചിത്രം പകർത്താനെത്തിയത്. എന്നാൽ ഇത് അഭിഷേകിനെ പ്രകോപിപ്പിക്കുകയായിരുന്നു. ദുരുദ്ദേശ്യപരമായാണ് ചിത്രം പകർത്താൻ ശ്രമിച്ചതെന്ന് പറഞ്ഞ് അഭിഷേക് ഫോട്ടോഗ്രാഫറോട് തട്ടിക്കയറി.

ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ താരം ആവശ്യപ്പെട്ടെങ്കിലും ഫോട്ടോഗ്രാഫർ ഇതിന് വിസമ്മതിച്ചു. താൻ അനുചിതമായ ഒരു ഫോട്ടോയും പകർത്തിയിട്ടില്ലെന്ന് ഇയാൾ അഭിഷേകിനോട് പറഞ്ഞു. കൂടാതെ പകർത്തിയ ചിത്രങ്ങളും താരത്തിന് കാണിച്ചു കൊടുത്തു. ഈ സമയമത്രയും ഐശ്വര്യ കാറിൽ തന്നെ മിണ്ടാതെ ഇരിക്കുകയായിരുന്നു. പിന്നാലെ അഭിഷേക് മറ്റൊന്നും പറയാതെ ഐശ്വര്യയുമൊത്തെ മടങ്ങി.നേരത്തെ ഐശ്വര്യയെക്കുറിച്ച് തെറ്റായ വാർത്തകൾ വരുന്നതിൽ താൻ ഏറെ അസ്വസ്ഥനാണെന്ന് അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു. മകളുടെ ജനനശേഷം ശരീരഭാരം കുറയ്‌ക്കാൻ ഐശ്വര്യ ജിമ്മിൽ പോയെന്ന വാർത്തകൾ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും അഭിഷേക് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ