ആ രാജകുമാരനെ തന്നതിന് നന്ദി, സൂര്യയുടെ അമ്മയോട് ജോയുടെ വാക്കുകൾ
November 9, 2017, 5:55 pm
തെന്നിന്ത്യൻ താരറാണിയായി തിളങ്ങി നിന്നപ്പോഴാണ് ജ്യോതികയെ സൂര്യ വിവാഹം കഴിച്ചത്. ഒരിടവേളയ്‌ക്ക് ശേഷം 'മുപ്പത്തിയാറ് വയതിനിലെ' എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് കോളിവുഡിന്റെ സ്വന്തം ജോ നടത്തിയത്. എന്നാലിപ്പോൾ തന്റെ വിജയത്തിനു പിന്നിൽ ഭർത്താവായ സൂര്യ തന്നെയാണെന്നാണ് ജോ പറയുന്നത്. 'ജസ്റ്റ് ഫോർ വിമൺ' മാസികയുടെ പുരസ്‌കാരവേദിയിലാണ് ജ്യോതിക മനസു തുറന്നത്.

'എന്റെ ജീവിതത്തിന് പിന്നിലും ഒരുപാട് സ്ത്രീകൾ ഉണ്ട്. ആദ്യത്തേത്, എന്റെ പതിനേഴാം വയസിൽ അമ്മ. അമ്മ നല്ല കാർക്കശ്യക്കാരിയായിരുന്നു. ഒരിക്കൽ അമ്മ പറഞ്ഞു ' ജോ, നീ ആളുകളെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. നിന്റെ ബാങ്ക് എക്കൗണ്ടിൽ പണം ഉണ്ടായിരിക്കണം, നിനയ്ക്ക് ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കിൽ ഇപ്പോൾ എത്തിനിൽക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തിൽ നിന്ന് തല ഉയർത്തി ഇറങ്ങിപ്പോകണം.' അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാൻ തിരിച്ചറിയുന്നത് അപ്പോഴാണ്. –ജ്യോതിക പറഞ്ഞു.

സൂര്യയുടെ അമ്മ ലക്ഷ്‌മി ശിവകുമാറിനും ജ്യോതിക നന്ദി പറഞ്ഞു. കുടുംബത്തിന്റെ നിലനിൽപും ജീവിതമൂല്യവും കൂടുതലറായി പറഞ്ഞുതന്നത് അവരാണ്. ലക്ഷ്‌മി അമ്മ ഒരു രാഞ്ജിയാണ്. കാരണം അവർ ഒരു രാജകുമാരനെയാണ് വളർത്തിയെടുത്തത്. ഒരു രാഞ്ജിക്ക് മാത്രമേ രാജകുമാരനെ വളർത്തിയെടുക്കാൻ കഴിയൂ. ഇന്നത്തെ സമൂഹത്തിൽ ഭാര്യയാണ് ഭർത്താക്കന്മാരെ നേർവഴിക്ക് നടത്തി കുട്ടികളെയും വളർത്തി നേരെയാക്കേണ്ടത്.' –ജ്യോതിക പറഞ്ഞു.

'അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളർത്തി വലുതാക്കി. ഞാനിവിടെ നിൽക്കാൻ കാരണവും അതുതന്നെ. ഞാൻ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത് ആ അമ്മ കാരണമാണ്.'–ജ്യോതിക പറഞ്ഞു.സംവിധായകൻ പ്രിയദർശനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ