കരീഷ്മ കപൂർ വിവാഹിതയാകുന്നു
November 10, 2017, 10:24 am
ബോളിവുഡ് താരം കരീഷ്മ കപൂർ വീണ്ടും വിവാഹിതയാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയാ സന്ദീപ് തോഷ്നിവാളിനൊപ്പമാണ് കരീഷ്മയുടെ രണ്ടാം വിവാഹം. 2014 ലാണ് മുൻ ഭർത്താവ് സഞ്ജയ് കപൂറിൽ നിന്ന് കരീഷ്മ വിവാഹമോചനം നേടിയത്. കഴിഞ്ഞ ദിവസം ആദ്യഭാര്യ ആശ്രയയിൽ നിന്ന് സന്ദീപും വിവാഹ മോചനം നേടിയതോടെ ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ.

മുൻ ഭർത്താവ് സഞ്ജയ് കപൂറിൽ നിന്ന് അകന്ന ശേഷമാണ് വ്യവസായിയായ സന്ദീപുമായി കരിഷ്മ അടുത്തത്. ആദ്യ ബന്ധത്തിലെ രണ്ട് മക്കളും കരിഷ്മയ്‌ക്കൊപ്പമാണ് താമസം. മക്കളുടെ ആവശ്യങ്ങൾക്കെല്ലാം കരിഷ്മയും ആദ്യ ഭർത്താവും ഒന്നിച്ചാണ് എത്തുന്നത്. രണ്ടാം വിവാഹത്തിന്റെ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും കരീഷ്മയുടെ കുടുംബം പുറത്ത് വിട്ടിട്ടില്ല. 2014 ൽ സഞ്ജയ് കപൂറിനെതിരെ കരീഷ്മ പീഡനകേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് 2016 ൽ കരിഷ്മയ്ക്കും സഞ്ജയ് കപൂറിനും കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ