ഹോക്കി പരിശീലിച്ച് തപ്സി പന്നു
November 10, 2017, 10:34 am
തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെത്തിയ നായികയാണ് തപ്സി പന്നു. പുതിയ ചിത്രത്തിൽ ഹോക്കി താരത്തിന്റെ വേഷത്തിലാണ് തപ്സി എത്തുന്നത്. ഇന്ത്യൻ ഹോക്കി ഇതിഹാസം സന്ദീപ് സിംഗിന്റെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് സിനിമ. ചലച്ചിത്ര താരമായിരുന്നില്ലെങ്കിൽ താനൊരു കായികതാരം ആകുമായിരുന്നുവെന്നാണ് ചിത്രീകരണത്തിനു മുന്നോടിയായി തപ്സി പറഞ്ഞത്.

ഹോക്കി താരമായി അഭിനയിക്കുന്നതിന്റെ ആകാംഷയിലാണ് താനെന്നും ഇഷ്ട മേഖലകളായ അഭിനയവും സ്‌പോർട്സും ചിത്രത്തിൽ ഒരുമിച്ച് ചെയ്യാൻ സാധിക്കുന്നത് സന്തോഷം നൽകുന്നതായും തപ്സി പറഞ്ഞു. ഹോക്കി പരിശീലിക്കുന്നതിന്റെ ചിത്രവും തപ്സി തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചിരുന്നു. ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉഡ്താ പഞ്ചാബിലൂടെ ശ്രദ്ധ നേടിയ ദിൽജിത്ത് ദോസഞജാണ് നായകൻ. ജുഡ്വ 2വിലെ തപ്സിയുടെ ബിക്കിനി ചിത്രങ്ങൾ നേരത്തെ വിവാദമായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ