ഒടിയനല്ല ഇത് ചുള്ളൻ മാണിക്യൻ, കിടിലൻ ലുക്കിൽ മോഹൻലാൽ
November 14, 2017, 4:30 pm
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ചിത്രത്തിലെ ലാലിന്റെ ഗെറ്റപ്പ് തന്നെയാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം. ശരീര ഭാരം വളരെ കുറച്ചുള്ള ലാലിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഏതാണ്ട് 15 കിലോയോളം ഭാരംകുറച്ച് ചുള്ളനായാണ് ലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിദേശത്ത്‌ നിന്നുള്ള മേയ്‌ക്കോവർ സ്‌പെഷ്യലിസ്റ്റുകളാണ് സൂപ്പർ സ്‌റ്റാറിന്റെ ലുക്കിന് മേൽനോട്ടം വഹിക്കുന്നത്. 30 മുതൽ 40 ദിവസമാണ് മേയ്‌ക്കോവറിനായി വിദേശസംഘം ആവശ്യപ്പെട്ടത്. ഒടിയന്റെ മേയ്‌ക്കോവറിനായി മറ്റ് ചിത്രങ്ങളും പബ്ലിക് അപ്പിയറൻസും ലാൽ കുറച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ ഒടിയനിലെ ലുക്ക് തന്നെയാണോ പ്രചരിക്കുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ