Thursday, 23 November 2017 8.22 PM IST
അർദ്ധ സാമ്പത്തിക വർഷത്തിൽ ധനലക്ഷ്മി ബാങ്കിന് 14.03 കോടിയുടെ അറ്റാദായം
November 14, 2017, 8:19 pm
കൊച്ചി: ധന ലക്ഷ്മി ബാങ്ക് 2017-18 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 14.03 കോടിയുടെ അറ്റാദായം നേടി. വാർഷികാടിസ്ഥാനത്തിൽ ലാഭത്തിൽ 19.40 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 6.05 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത്. പ്രവർത്തന ലാഭം മുൻവർഷത്തെ ആദ്യപകുതിയിലെ 44.56 കോടി രൂപയിൽ നിന്ന് 56.56 കോടി രൂപയായി. വളർച്ച 23.93 ശതമാനം.
മുൻ വർഷം ആദ്യപകുതിയെ അപേക്ഷിച്ച് മൊത്തം പ്രവർത്തന ച്ചെലവ് 9.83ശതമാനം കുറയ്ക്കുവാനായി​. ചെലവ് വരുമാന അനുപാതമാകട്ടെ 80.64 ശതമാനത്തിൽ നിന്ന് 75.13 ശതമാനമായി കുറയ്ക്കുവാനും കഴിഞ്ഞു. ബാങ്കി​ന്റെ മൂലധന നി​ക്ഷേപ പര്യാപ്തത 11.62 ശതമാനമായി​ ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇത് 9.03 ശതമാനമായിരുന്നു. സാമ്പത്തിക വർഷം ആദ്യ പകുതിയിലെ പലിശയേതര വരുമാനം 51.09 കോടി രൂപയാണ്. മൊത്തം നിഷ് ക്രിയ ആസ്തി മുൻകാലയളവിലെ 480.55 കോടി രൂപയിൽ നിന്ന് 389. 16 കോടിയായി കുറയ്ക്കാനായി.
നടപ്പു സാമ്പത്തിക വർഷം ചെറുകിട വായ്പകൾ നൽകുന്നതിനും പലിശയേതര വരുമാനം വർദ്ധിപ്പിക്കുന്നതിനും നിഷ്ക്രിയ ആസ്തി വീണ്ടും കുറയ്ക്കുന്നതിനും ബാങ്ക് ഉൗന്നൽ നൽകുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ