കരുതിയിരിക്കാം പ്രമേഹത്തെ
November 14, 2017, 5:03 pm
ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്റെ മുദ്രാവാക്യം 'സ്ത്രീകളും പ്രമേഹവും; ഞങ്ങളുടെ അവകാശമാണ് ആരോഗ്യപൂർണമായ ഭാവി ' എന്നതാണ് ഈ വർഷത്തെ പ്രമേഹ ദിനത്തിന്റെ മുദ്രാവാക്യം. അന്താരാഷ്ട്ര ഡയബറ്റീസ് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകമെമ്പാടും 199 മില്യൺ സ്ത്രീകളിൽ ഡയബറ്റിസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2040 ആകുന്നതോടുകൂടി ഇത് 313 മില്യൺ വരെ ആവും.

നിലവിലെ സാമൂഹികലിംഗ വിവേചനം സ്ത്രീകളെ കൂടുതൽ ഡയബറ്റിസിലേക്ക് നയിക്കുന്നു. തൊഴിൽപരമായും സാമൂഹികപരമായും കൂടുതൽ ഇടപെഴുകുന്നതിനാൽ കൃത്യ സമയത്ത് ചികിത്സ നേടാൻ കഴിയാതെ വരുമ്പോൾ ഡയബറ്റിസ് സാദ്ധ്യതയും അതിന്റെ പ്രത്യാഘാതങ്ങളും അവരിൽ കൂടുന്നു.

ആഗോളതലത്തിൽ വർഷത്തിൽ 2.1 മില്യൺ സ്ത്രീകൾ വിവിധ കാരണങ്ങളാൽ മരിക്കുമ്പോൾ, മരണ കാരണം പരിശോധിക്കുകയാണെങ്കിൽ പ്രമേഹം ഒന്പതാ സ്ഥാനത്താണ്. ഡയബറ്റിസ് കാരണത്താൽ മരണനിരക്ക് കുറയുമ്പോൾ സ്ത്രീകളിൽ ഡയബറ്റിസ് കാരണമുള്ള മരണനിരക്ക് കൂടിവരികയാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും സാമൂഹിക അരക്ഷിതത്വവും പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രമേഹത്തെപ്പറ്റിയുള്ള ബോധവത്ക്കരണമോ മുൻകരുതലോ,​ രോഗം കണ്ടുപിടിക്കാനോ,​ വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നതിനോ കഴിയുന്നില്ല. സാമൂഹിക അസമത്വം വിശേഷിച്ച് വികസ്വര രാജ്യങ്ങളിൽ മിക്കവാറും സ്ത്രീകളിൽ പ്രമേഹത്തിന്റെ പ്രധാന കാരണമാകാറുണ്ട്. അവർക്ക് വേണ്ട പോഷകാഹാരം ലഭിക്കാതെ വരിക, വ്യായാമകുറവ്, പുകയിലയുടേയും മറ്റ് ലഹരി പദാർത്ഥങ്ങളുടേയും ഉപയോഗം തുടങ്ങിയവ പ്രമേഹത്തിലേക്ക് എത്തിക്കുന്നു.

15നും 45നും വയസ്സിനും മദ്ധ്യേയുള്ള അഞ്ചിൽ രണ്ട് സ്ത്രീകൾക്ക് പ്രമേഹസാദ്ധ്യത കാണുന്നുണ്ട്. പ്രമേഹം ബാധിച്ച സ്ത്രീകളിൽ ഭൂരിഭാഗവും ഗർഭധാരണത്തിന് ബുദ്ധിമുട്ട് കണ്ടുവരാറുണ്ട്. വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശവും ശുശ്രൂഷയും ലഭിക്കാതെ ഉള്ള ഗർഭധാരണം ഹൈറിസ്‌ക് ഗണത്തിൽപ്പെടുകയും ഒരുപക്ഷെ ഇത് ചിലപ്പോൾ കുട്ടിയുടെ മരണത്തിലേക്കോ അംഗപരമിതികൾക്കോ കാരണമായേക്കാം.

സ്ത്രീകളിൽ ഗർഭധാരണ സമയത്ത് ഉണ്ടാകുന്ന പ്രമേഹമാണ് ജെസ്റ്റേഷണൽ ഡയബറ്റിസ് (GDM). ഏഴിൽ ഒരാൾക്ക് ഇത് കണ്ടുവരുന്നുണ്ട്. വൈദ്യശാസ്ത്രപരമായി പ്രത്യേക ഡയബറ്റിക്ക് ചികിത്സ ലഭിക്കേണ്ട ഈ സാഹചര്യത്തെ പലപ്പോഴും നാം വേണ്ട പരിഗണന നൽകാറില്ല. ജി.ഡി.എം കണ്ടുവരുന്ന മിക്ക സ്ത്രീകളിലും ഉയർന്ന രക്തസമ്മർദ്ദം, ഗർഭസ്ഥശിശുവിന്റെ ഭാരക്കൂടുതൽ, എന്നിവയും പ്രസവസമയത്തും ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. ജി.ഡി.എം ഉണ്ടായിരുന്ന മിക്ക സ്ത്രീകളിലും ഭാവിയിൽ ടൈപ്പ് 2 പ്രമേഹമായി മാറുന്നത് കണ്ടുവരാറുണ്ട്. ഇങ്ങനെ ഇരിക്കെ ജി.ഡി.എം ഉള്ള 10 സ്ത്രീകളിൽ 8 പേരും ടൈപ്പ് 2 പ്രമേഹരോഗിയായി മാറാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഡോ.നിശാന്ത് ഡേവിഡ് തോമസ്
ഡയബറ്റോളിസ്‌റ്റ്
ഡിപ്പാർട്ട്മെന്റ് ഒഫ് എൻഡൊക്രൈനോളജി & ഡയബറ്റോളജി
കിംസ്,​ കൊല്ലം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ