Thursday, 23 November 2017 8.21 PM IST
പുറം തിരുമ്മാൻ വനിതാ പൊലീസ്;എ.എസ്.ഐക്ക് സസ്പെൻഷൻ
November 15, 2017, 12:20 am
ഹൈദരാബാദ്: പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐക്ക് വനിതാ പൊലീസിന്റെ തിരുമ്മൽ ചികിത്സ. ഗാഡ്വാൾ ജില്ലയിലെ ജൊഗുലമ്പ പൊലീസ് സ്റ്റേഷനിലാണ് ചികിത്സ നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. എ.എസ്.ഐ ഹസനാണ് സുഖ ചികിത്സ നടത്തിച്ചത്. ഹസനെ സസ്പെൻഡ് ചെയ്തതായും വിശദാന്വേഷണം ആരംഭിച്ചതായും ഗഡ്വാൾ പൊലീസ് സൂപ്രണ്ട് വിജയ് കുമാർ പറഞ്ഞു.
ബനിയനിട്ട് കമഴ്ന്ന് കിടക്കുന്ന എ.എസ്.ഐയെ വനിതാ പൊലീസ് തിരുമ്മുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു.
കീഴുദ്യോഗസ്ഥരെക്കൊണ്ട് ശരീരം തിരുമ്മിക്കുന്നത് തെലുങ്കാനയിൽ പുതിയ സംഭവമല്ല. രാജ്കൊണ്ട കമ്മിഷണറേറ്റിൽ പുരുഷ ഹോം ഗാർഡിനെ കൊണ്ട് എസ്.ഐ തിരുമ്മൽ നടത്തിയത് വിവാദമായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ