Tuesday, 21 November 2017 5.24 PM IST
ധോണിയെ വിമർശിക്കുന്നവർ സ്വന്തം പ്രകടനം വിലയിരുത്തുക: രവി ശാസ്ത്രി
November 14, 2017, 7:11 pm
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ‌്ടൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി രംഗത്ത്. രണ്ട് തവണ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിത്തന്ന ക്യാപ‌്ടനെ വിമശിക്കുന്നവർ കഴിഞ്ഞ് പോയ കാലങ്ങളിലെ  പ്രകടനം സ്വയം വിലയിരുത്തണം  എന്ന് രവി ശാസ്ത്രി പറഞ്ഞു.

'വിക്കറ്റിന് പിറകിൽ നിന്ന് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ കഴിയുന്ന മറ്റൊരു താരവും  ഇതു വരെ  ടീമിൽ ഉണ്ടായിട്ടില്ല. മുൻകാലങ്ങളിൽ  ബാറ്റിംഗിലും ഫീൽഡിംഗിലുമുള്ള ധോണിയുടെ  പ്രകടനം വളരെ മികച്ചതായിരുന്നു' - രവിശാസ്ത്രി ചൂണ്ടിക്കാട്ടി.

ട്വന്റി-20യിൽ നിന്നും ധോണി മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് മുൻ താരങ്ങളായ അജിത് അഗാക്കർ, വി.വി.എസ് ലക്ഷ്‌മൺ എന്നിവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിക്രിക്കറ്റിൽ ധോണിയുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. ഏകദിന മത്സരങ്ങളെ താരതമ്യം ചെയ്യുമ്പോൾ ട്വന്റി-20യിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്.  കുറച്ചുകൂടി വ്യത്യസ്‌തമായ രീതിയിൽ ട്വന്റി-20 മത്സരങ്ങളെ സമീപിച്ചാൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ