Thursday, 23 November 2017 8.19 PM IST
റെപ്കോ ഹോം ഫിനാൻസ് ലാഭത്തിൽ 24 ശതമാനം വളർച്ച
November 14, 2017, 8:19 pm
ചെന്നൈ: റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ് സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലെ ലാഭത്തിൽ 24 ശതമാനം വളർച്ച നേടി. പ്രതികൂലമായ സാഹചര്യങ്ങളിലും ആസ്തി വികസനത്തിലും വായ്പാ വളർച്ചയിലും എടുത്ത പറയാവുന്ന പുരോഗതി കമ്പനിക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിൽ വരുമാനം 265.8യിൽ നിന്ന് 281 കോടിയായി ഉയർന്ന് ആറു ശതമാനം വളർച്ച നേടി. പലിശ വരുമാനത്തിലെ വർദ്ധന 14 ശതമാനമാണ്. 95.9 കോടിയിൽ നിന്ന് 109.3 കോടിയായി ഉയർന്നു. ഇക്കാലയളവിൽ അനുവദിച്ച വായ്പ 764.5 കോടയായി ഉയർന്നു. 23ശതമാനത്തിന്റെ വളർച്ച. വിതരണം ചെയ്ത വായ്പാത്തുക 752.5 കോടിയാണ്. വില വരുമാന അനുപാതം 16.6ൽ നിന്ന് 15 ശതമാനമായി കുറഞ്ഞു. ഓഹരി, ആസ്തി തിരിച്ചടവ് യഥാക്രമം 2.4 ശതമാനവും 19.6 ശതമാനവുമായി.
പ്രതീക്ഷയ്ക്കൊത്ത വളർച്ച രണ്ടാം പാദത്തിൽ കൈവരിക്കാനായെന്ന് റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആർ. വരദരാജൻ പറഞ്ഞു. ഓഹരിയുടമകളുടെ താല്പര്യങ്ങൾക്കൊത്ത പ്രവർത്തനമാണ് കാഴ്ച്ചവച്ചതെന്നും പ്രവർത്തന മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായത് ഭാവിയിലെ വികസന സാധ്യതകൾക്ക് ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിക്ക് കേരളത്തിനുപുറമേ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായി 129 ശാഖകളാണുള്ളത്. കൂടാതെ 31 സാറ്റലൈറ്റ് സെന്ററുകളുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ