Tuesday, 21 November 2017 5.19 PM IST
റോക്‌സ്‌റ്റാർ ബാബ ജയിലിനുള്ളിലും വി.ഐ.പി
November 14, 2017, 7:41 pm
ന്യൂഡൽഹി:  പീഡനക്കേസിൽ ഇരുപത് വർഷത്തെ തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ദേരാ സച്ചാ നേതാവ് ഗുർമീത് റാം റഹീം സിംഗിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തൽ. ഗുർമീതിനെ തടവിൽ പാർപ്പിച്ചിരിക്കുന്നത് മൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ജയിലിലെ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും ജാമ്യത്തിലിറങ്ങിയ തടവുകാരൻ പറഞ്ഞു. മറ്റ് തടവുകാരിൽ നിന്നും വ്യത്യസ്തമായി ഗുർമീതിന് മണിക്കൂറുകളോളം സന്ദർശകരെ അനുവദിക്കാറുണ്ടെന്നും ഇയാൾ വാർത്താ ഏജൻസിയോട് വിശദീകരിച്ചു.

ഗുർമീതിനുള്ള ഭക്ഷണം പ്രത്യേക വാഹനത്തിലാണ് ജയിലിലെത്തിക്കുന്നത്. തങ്ങൾ തടവിൽ കഴിയുന്ന ജയിലിൽ തന്നെയാണ് ബാബയുള്ളതെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ഭക്ഷണത്തിനും മറ്റുമായി ബാബ പുറത്തിറങ്ങുമ്പോൾ തങ്ങളെ മുറിയിൽ പൂട്ടിയിടാറാണ് പതിവെന്നും ഇയാൾ കൂട്ടിച്ചേർത്തു. മറ്റ് തടവുകാർക്ക് ഉള്ളതുപോലെ ബാബയ്‌ക്ക് ജയിലിൽ ജോലികളൊന്നും നൽകിയിട്ടില്ലെന്നും ഇയാൾ വിശദീകരിച്ചു.

എന്നാൽ ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നും ജയിലിൽ ഗുർമീതിന് പ്രത്യേക പരിചരണങ്ങളൊന്നും നൽകിയിട്ടില്ലെന്നും ഹരിയാന മന്ത്രി കൃഷ്‌ണൻ ലാൽ പൻവാർ പറഞ്ഞു. മറ്റ് തടവുകാരും ബാബയും താമസിക്കുന്ന സ്ഥലങ്ങൾ തമ്മിൽ കുറച്ച് അകലമുണ്ട്. അതിനാൽ തടവുകാർ കഥകളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

2002ൽ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിൽ ആഗസ്‌റ്റ് 28നാണ് ഗുർമീതിന് രണ്ട് കേസുകളിലായി 20 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ