Tuesday, 21 November 2017 5.21 PM IST
കോടതി വിധി കൈയിൽ കിട്ടട്ടെ, രാജിക്കാര്യം പിന്നീടെന്ന് തോമസ് ചാണ്ടി
November 14, 2017, 8:16 pm
കൊച്ചി: കായൽ കൈയേറ്റക്കേസിൽ തനിക്കെതിരെ ആലപ്പുഴ ജില്ലാ കളക്‌ടർ നൽകിയ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ് കയ്യിൽ കിട്ടിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഉത്തരവ് പ്രതികൂലമാണെങ്കിൽ ഉറപ്പായും നാളെത്തന്നെ രാജിവച്ചൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി നടത്തിയ വാക്കാലുള്ള പരാമർശങ്ങളുടെ പേരിൽ രാജിവയ്‌ക്കില്ല. നാളെ ഹൈക്കോടതി വിധിയിലും ഈ പരാമർശങ്ങളുണ്ടെങ്കിൽ ആ നിമിഷം രാജിവച്ചൊഴിയും. തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. താൻ ഭൂമി കൈയേറിയിട്ടില്ലെന്ന് കോടതി ശരിവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ