Tuesday, 21 November 2017 5.27 PM IST
സ്‌കൂളിലെ തുറന്ന ജലസംഭരണിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
November 14, 2017, 8:40 pm
ഹൈദരാബാദ്: ശിശു ദിനത്തിൽ സ്‌കൂളിലെ തുറന്ന ജലസംഭരണിയിൽ വീണ്  മൂന്ന് വയസുകാരൻ മരിച്ചു. ഹൈദരാബാദിനടുത്ത്  മാൽക്കജ്ഗിരിയിലെ സ്വകാര്യ നഴ്സറി സ്കൂളിലെ വിദ്യാർത്ഥിയായ ശിവര‌ഞ്ജിത്താണ് മരിച്ചത്.

ജലസംഭരണിയിൽ  സ്‌കൂൾ ബാഗ് പൊങ്ങിക്കിടക്കുന്നത്  കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർ‌ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  മരിച്ചത് ശിവരഞ്ജിത്താണെന്ന് തിരിച്ചറിഞ്ഞത്.

സ്‌കൂൾ അധികൃതരുടെ കെടുകാര്യസ്ഥതയാണ് അപകടത്തിന് കാരണമെന്ന്  അരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തി.  അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനു മുന്നിൽ  ബഹളമുണ്ടാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ