Tuesday, 21 November 2017 5.25 PM IST
പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തീവച്ചു കൊന്നു
November 14, 2017, 9:05 pm
ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്  സഹപാഠിയായ യുവതിയെ തീവച്ചു കൊന്നു. ചെന്നൈ ആടംബക്കം സ്വദേശി എസ്. ഇന്ദുജയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് എന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ദുജയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും സാരമായി പൊള്ളലേറ്റു. അന്പത് ശതമാനം പൊള്ളലേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്ദുജയും യുവാവും എൻജിനിയറിംഗ് കോളേജിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർത്ഥനയുമായി യുവാവ് പിറകെ കൂടിയെങ്കിലും ഇന്ദുജ നിരസിച്ചു. പിന്മാറാൻ കൂട്ടാക്കാത്ത ഇയാൾ  തിങ്കളാഴ്ച രാത്രി  ഇന്ദുജയുടെ വീട്ടിലെത്തി. ആദ്യം വാതിൽ തുറക്കാൻ ഇന്ദുജയുടെ അമ്മ വിസമ്മതിച്ചു. എന്നാൽ ഇന്ദുജയോട് സംസാരിച്ചാൽ മാത്രം മതിയെന്ന് അറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ തുറന്നു. , മകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി യുവാവ് ഇന്ദുജയുടെ അമ്മയോട് പറഞ്ഞു. ഇന്ദുജയോട് സംസാരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാലിത് വീട്ടുകാർ നിരസിച്ചു. തുടർന്ന് ഇന്ദുജയുടെ മുറിയിലേക്ക് ഓടിക്കയറി യുവാവ്  കൈയിൽ കരുതിയിരുന്ന പെട്രോൾ ഇന്ദുജയുടെ ശരീരത്തിൽ ഒഴിച്ച്  തീ കൊളുത്തുകയായിരുന്നു. അമ്മയുടേയും സഹോദരിയുടേയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ