Tuesday, 21 November 2017 5.27 PM IST
ഹാർദിക് പട്ടേൽ മദ്യപിക്കുന്ന ഒളികാമറ വീഡിയോയുമായി പ്രാദേശിക ചാനൽ
November 14, 2017, 9:47 pm
ഗുജറാത്ത്:  പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിന്റെ  പേരിൽ ലൈംഗിക വീഡിയോ പുറത്ത് വന്ന്  ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പ് മറ്റൊരു വീഡിയോ കൂടി പുറത്ത്. കൂട്ടുകാരുമായി ചേ‌ർന്ന് ഹാർദിക് മദ്യപിക്കുന്ന വീഡിയോയാണ് ഗുജറാത്ത് പ്രാദേശിക ചാനൽ പുറത്ത് വിട്ടത്. പട്ടേൽ സമുദായത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തല മുണ്ഡനം ചെയ്ത് മാർച്ച് നടത്തിയ ദിവസമാണ്  വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ചാനൽ അധിക‌ൃതർ അവകാശപ്പെടുന്നു.

എന്നാൽ തന്റേതായി പ്രചരിക്കുന്ന രണ്ടാമത്തെ വീഡിയോയെക്കുറിച്ച് ഹാർദിക് ഇതു വരെ പ്രതികരിച്ചില്ല. ലൈംഗിക വീഡിയോ പുറത്ത് വിട്ടതിലൂടെ ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയമാണ് പുറത്ത് വന്നിരിക്കുന്നതെന്ന്  അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഹാർദിക് പട്ടേലിനോട് സാമ്യമുള്ള ഒരു പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യമാണ്  ചാനൽ പുറത്ത് വിട്ടത്.

അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ പട്ടേൽ സമുദായ നേതാവുകൂടിയായ ഹാർദിക് കോൺഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 22 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്കായിരുന്നു ഇത്രയും കാലം പട്ടേൽ സമുദായം പിന്തുണ നൽകിയിരുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ