Tuesday, 21 November 2017 5.28 PM IST
പിടക്കോഴിയെ പീഡ‌ിപ്പിച്ച് കൊന്ന 14 കാരൻ പാകിസ്ഥാനിൽ പിടിയിൽ
November 14, 2017, 9:33 pm
ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പിടക്കോഴിയെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി കൊന്ന പതിനാലുകാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌‌തു. ലാഹോറിൽ നിന്നും 200 കിലോ മീറ്റർ അകലെയുള്ള ജലാപൂർ ഭാട്യാൻ സ്വദേശിയായ അൻസാർ ഹുസൈനാണ് അറസ്‌റ്റിലായത്. ഇയാളുടെ അയൽക്കാരനായ മൻസാബ് അലി നൽകിയ പരാതിയിലാണ് ഹഫീസാബാദ് പൊലീസ് നടപടിയെടുത്തത്.

തന്റെ പിടക്കോഴിയെ അൻസാർ ഹുസൈൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു കൊന്നെന്നാണ് മൻസാബിന്റെ പരാതി. ഇതിന് തന്റെ രണ്ട് സുഹൃത്തുക്കൾ ദൃക്സാക്ഷിയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ കോഴി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പിടിയിലായ പതിനാലുകാരൻ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തന്റെ ലൈംഗിക തൃഷ്‌ണ അടക്കാൻ കഴിയാത്തതിനാലാണ് ഇത് ചെയ്‌തതെന്നും കുട്ടി മൊഴി നൽകി.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ