Tuesday, 21 November 2017 5.26 PM IST
ചലച്ചിത്രമേളയിൽ നിന്നും എസ്.ദുർഗ പിൻവലിക്കൽ: സനൽകുമാർ ശശിധരൻ കോടതിയിലേക്ക്
November 14, 2017, 10:17 pm
പനാജി: ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്‌.ഐയിൽ നിന്ന് മലയാള സംവിധായകൻ സനൽകുമാർ ശശിധരന്റെ 'എസ് ദുർഗ' പിൻവലിച്ചതിനെതിരെ സംവിധായകൻ കോടതിയിലേക്ക്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെയാണ് സംവിധായകൻ കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് ഇന്ത്യൻ പനോരമ വിഭാഗത്തിൽനിന്ന് മറാത്തി സംവിധായകൻ രവി ജാദവിന്റെ 'ന്യൂഡും' പിൻവലിച്ചിരുന്നു. ചിത്രങ്ങൾ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജൂറി തലവൻ സുജോയ് ഘോഷ് നേരത്തെ രാജിവച്ചിരുന്നു.

ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുർഗ. ആദ്യം നൽകിയ 'സെക്‌സി ദുർഗ' എന്ന പേര് വിവാദമായതിനെ തുടർന്നാണ് 'എസ് ദുർഗ'യിലേക്ക് മാറിയത്. ഒരു ആർട്ട് സ്‌കൂളിലെ ന്യൂഡ് മോഡലായ യുവതിയുടെ ജീവിത സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ന്യൂഡ്'. ഈ ചിത്രമായിരുന്നു ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രവും. തന്റെ ചിത്രം ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കാനെങ്കിലും മന്ത്രാലയം തയ്യാറാകണമെന്ന് സംവിധായകൻ രവി ജാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് മന്ത്രാലയത്തിന് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ