Tuesday, 21 November 2017 5.22 PM IST
വാർത്താ വായനക്കിടെ ചാനലിൽ പോൺ മൂവിയിലെ ശബ്‌ദം, ഒന്നുമറിയാത്ത പോലെ അവതാരക
November 14, 2017, 10:46 pm
ബി.ബി.സി ന്യൂസ് ചാനലിന്റെ തത്സമയ വാർത്തയ്‌ക്കിടെ പോൺ മൂവിയിലെ ശബ്‌ദം കടന്നുവന്നത് പ്രേക്ഷകരെയും ചാനൽ അധികൃതരെയും ഒരു പോലെ ഞെട്ടിച്ചു. അവതാരകയായ എമ്മാ വാർഡി പ്രഭാത പരിപാടി അവതരിപ്പിക്കുമ്പോഴാണ് ശബ്‌ദം കടന്നുവന്നത്. ബ്രെക്‌സിറ്റിനെക്കുറിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ‌ക്കുറിച്ചും സംസാരിക്കുമ്പാഴാണ് അമളി പിണഞ്ഞത്. നവംബർ 10നാണ് സംഭവം.

ബി.ബി.സിയുടെ പതിവ് പ്രഭാത പരിപാടിക്കിടെയാണ് സംഭവം നടന്നത്. പോൺ മൂവിയിലെ ശബ്‌ദം പ്രേക്ഷകർ കേട്ടെങ്കിലും അവതാരക അതൊന്നും കാര്യമാക്കാതെ വാർത്താ റിപ്പോർട്ടിംഗ് തുടർന്നു. ഏകദേശം ഒരു മിനുട്ടോളം ശബ്‌ദം നീണ്ടു നിന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ബി.ബി.സി തയ്യാറായില്ല.



ഇതിന് മുമ്പ് ബി.ബി.സിയുടെ തന്നെ തത്സമയ വാർത്തയ്‌ക്കിടെ പുറകിലെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു. വാർത്താ അവതാരണത്തിനിടെ ചാനലിലെ ജിവനക്കാരൻ തന്റെ കംപ്യൂട്ടറിൽ കണ്ട ദൃശ്യങ്ങളാണ് പുറത്തായത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ