Tuesday, 21 November 2017 5.25 PM IST
ഒരു വർഷത്തിനുള്ളിൽ ജി.എസ്.ടി വ്യവസായികൾക്ക് അനുഗ്രഹമായിത്തീരും: അമിത് ഷാ
November 14, 2017, 11:11 pm
അഹമ്മദാബാദ്: ഒരു വർഷത്തിനുള്ളിൽ ജി.എസ്.ടി രാജ്യത്തെ വ്യവസായികൾക്ക് അനുഗ്രഹമായിത്തീരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഗുജറാത്ത് തിരഞ്ഞെപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പ്രത്യേകമായ രീതിയിൽ കെെകാര്യം ചെയ്യുന്നുണ്ടെന്നും ഇതിന്റെ ഫലം പെട്ടെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് മോഡൽ വികസനത്തിനെ കുറ്റം പറയുന്ന കോൺഗ്രസ് ആദ്യം അമേതിയിലെ വികസനം പോയി കാണുക. പരാജയപ്പെട്ട അവിടത്തെ വികസനത്തെകുറിച്ച് പറയാൻ തനിക്ക് താൽപര്യമില്ല. ‌അമേതിയിലെ വികസനവുമായി ഞങ്ങൾക്ക് ഗുജറാത്തിനെ താരതമ്യപ്പെടുത്താനും ആഗ്രഹിക്കുന്നില്ല- ഷാ പറഞ്ഞു.

രാ‌ജ്യത്തെ തൊഴിലില്ലായ്മയെ വിമർശിക്കുന്നവർ മനസിലാക്കുക, 120 കോടി ജനങ്ങൾക്ക് തൊഴിൽ നൽകുന്നത് സാധ്യമായ കാര്യമല്ല, സ്വയം തൊഴിൽ മാത്രമാണ് ഇതിന് ആകെയുള്ള പരിഹാരമെന്ന് അമിത് ഷാ പറഞ്ഞു. അടുത്ത കാലത്തായി കോൺഗ്രസ് സോഷ്യൽ മീഡിയയിൽ ഇരച്ച് കയറുകയാണ്. അവരുടെ സാന്നിദ്ധ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ