ചാരവൃത്തിയെന്ന് സംശയം: യൂസി ബ്രൗസർ പ്ലേ സ്‌റ്റോറിൽ നിന്നും ഔട്ട്
November 14, 2017, 11:08 pm
ചൈനീസ് നിർമിത ബ്രൗസിംഗ് ആപ്ലിക്കേഷനായ യൂസി ബ്രൗസറിനെ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും നീക്കി. പകരം യൂസി ബ്രൗസറിന്റെ മിനി വെർഷനാണ് പ്ലേ സ്‌റ്റോറിൽ കാണാൻ കഴിയുന്നത്. യൂസി ബ്രൗസർ നീക്കാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ല. ഇത് സംബന്ധിച്ച് യൂസി ബ്രൗസറോ ഗൂഗിളോ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ സൈനികരടക്കം ഉപയോഗിക്കുന്ന യൂസി ബ്രൗസർ ഉപയോഗിച്ച് ചൈന ചാരവൃത്തി നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ നിർമാതാക്കളായ ആലിബാബയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും യൂസി ബ്രൗസർ സുരക്ഷിതമാണെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന കാര്യം കമ്പനി നിഷേധിച്ചതുമില്ല. ഇതിനെ തുടർന്ന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഗൂഗിൾ അധികൃതരെ സമീപിച്ചതിന്റെ ഭാഗമാണ് നടപടിയെന്ന് ചില ടെക്നോളജി വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് യൂസി ബ്രൗസർ. ഒരാഴ്‌ച മുമ്പ് 50 കോടി ഡൗൺലോഡെന്ന നാഴികകല്ല് പിന്നിടാനും ഈ ആപ്പിനായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ