Tuesday, 21 November 2017 5.32 PM IST
വിധി എതിരായാൽ മാത്രം രാജിയെന്ന് ചാണ്ടി, മന്ത്രിക്ക് നേരെ പ്രതിഷേധം
November 14, 2017, 11:28 pm
തിരുവനന്തപുരം: കായൽ കൈയ്യേറ്റക്കേസിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി പ്രതികൂലമാണെങ്കിൽ മാത്രം രാജി വയ്‌ക്കുമെന്ന നിലപാട് ആവർത്തിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ബുധനാഴ്‌ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്. അന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കുന്നുണ്ട്. വിധിയിൽ എന്തെങ്കിലും പ്രതികൂല പരാമർശമുണ്ടെങ്കിൽ മാത്രമേ തന്നോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടൂ എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു .

അതേസമയം, താൻ രാജി വച്ചാലും സർവശക്തിയോടെ തിരിച്ചു വരുമെന്ന് അദ്ദേഹം കൊച്ചിയിൽ നിന്നും വിമാനം കയറുന്നതിന് മുമ്പ് പ്രതികരിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞാൽ താൻ രാജി വയ്‌ക്കും. തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. താൻ ഭൂമി കൈയേറിയിട്ടില്ലെന്ന് കോടതി ശരിവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തോമസ് ചാണ്ടിക്ക് നേരെ പ്രതിഷേധം
തിരുവനന്തപുരത്തെത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. വിമാനത്താവളത്തിൽ നിന്നും തന്റെ ഔദ്യോഗിക വസതിയിലേക്ക് പോകും വഴി മസ്‌ക്കറ്റ് ഹോട്ടലിന്റെ മുന്നിലാണ് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കാൻ ശ്രമിച്ചത്. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് മാറ്റി. മന്ത്രിയുടെ വസതിക്ക് മുന്നിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതൽ പ്രവർത്തകർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ