മു​​​റി​​​വി​​​ന് വെ​​​യി​​​ല് ബെ​​​സ്റ്റാ​​​ണ് !​​​!!
November 15, 2017, 12:41 am
വെ​യി​ലു കൊ​ള്ളാ​തി​രി​ക്കാ​നു​ള്ള സ​ക​ല​വ​ഴി​ക​ളും പ​യ​റ്റാ​റു​ള്ള​വ​രാ​ണ് മി​ക്ക​വ​രും. എ​ന്നാൽ, വെ​യി​ലു​കൊ​ള്ളു​ന്ന​ത് കൊ​ണ്ടു​ള്ള ഗു​ണ​ങ്ങൾ ഏ​റെ​യാ​ണ്. എ​ന്ന് ക​രു​തി അ​മി​ത​മാ​യി വെ​യി​ലി​നെ സ്നേ​ഹി​ക്ക​രു​തെ​ന്ന് മാ​ത്രം. ബർ​മി​ങ്ഹാം സർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം ഗ​വേ​ഷ​ക​രു​ടെ ഗ​വേ​ഷ​ണ​ഫ​ല​ത്തിൽ പ​റ​യു​ന്ന​ത്, മു​റി​വു​ണ​ക്കാ​നു​ള്ള ഏ​റ്റ​വും നല്ല മ​രു​ന്ന് സൂ​ര്യ​പ്ര​കാ​ശം ഏൽ​ക്കുക എ​ന്ന​താ​ണ്.

സൂ​ര്യ​പ്ര​കാ​ശ​ത്തിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വൈ​റ്റ​മിൻ ഡി​യ്ക്ക് അ​ണു​ബാ​ധ​കൾ ത​ട​യാ​നു​ള്ള ക​ഴി​വു​ണ്ട്. മു​റി​വു​ണ​ങ്ങാൻ കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​തോ​ടെ അ​ണു​ബാ​ധ​യ്ക്കു​ള്ള സാ​ദ്ധ്യ​ത​യും കൂ​ടും. അ​തു​കൊ​ണ്ടാ​ണ്, സൂ​ര്യ​പ്ര​കാ​ശം മു​റി​വു​ണ​ക്കാൻ ന​ല്ല​താ​ണെ​ന്ന് ഗ​വേ​ഷ​ണ​റി​പ്പോർ​ട്ടിൽ പ​റ​യു​ന്ന​ത്. ബർ​മി​ങ്ഹാ​മി​ലെ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഇൻ​ഫ്ല​മേ​ഷൻ ആൻ​ഡ് ഏ​ജി​ങ്ങി​ലെ പ്രൊ​ഫ​സർ​മാ​രായ ജാ​നെ​റ്റ് ലോർ​ഡ്, ഡോ. ഖാ​ലി​ദ് എ​ന്നി​വ​രാ​ണ് ഇ​ത്ത​ര​മൊ​രു ക​ണ്ടെ​ത്ത​ലി​ന് പി​ന്നിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ