Thursday, 23 November 2017 8.08 PM IST
പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാർ, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നു
November 15, 2017, 9:14 am
തിരുവനന്തപുരം: തോമസ് ചാണ്ടി വിവാദം പുകയവെ എൽ.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടു നിൽക്കുന്നു. സി.പി.ഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ്.സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ എന്നിവർ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസിൽ യോഗം ചേരുകയാണ്. മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐയുടെ മന്ത്രിമാരുടെ തീരുമാനം.

അതേസമയം, മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്‌. കൂടാതെ എല്ലാ പിന്തുണയും നൽകി സ്വന്തം പാർട്ടിയായ എൻ.സി.പിയും ചാണ്ടിക്കൊപ്പമുണ്ട്. തോമസ് ചാണ്ടി ഇപ്പോൾ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് എൻ.സി.പി നേതൃത്വം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ