Thursday, 23 November 2017 8.11 PM IST
തോമസ് ചാണ്ടി സെക്രട്ടേറിയറ്റിൽ,​ രാജി നീളുന്നു
November 15, 2017, 9:13 am
തിരുവനന്തപുരം: കായൽ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനം നീളുന്നു. രാവിലെ ക്ളിഫ്ഹൗസിലെത്തി തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി അര മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം തോമസ് ചാണ്ടി രാജിവയ്ക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എന്നാൽ കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി സെക്രട്ടേറിയറ്റിലേക്ക് മടങ്ങി.

സെക്രട്ടറിയേറ്റിലെത്തി മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോൾ കായൽ കൈയേറ്റ കേസ് സംബന്ധിച്ച ഹൈക്കോടതിയുടെ വിധി പകർപ്പ് ലഭിച്ച ശേഷം മുഖ്യമന്ത്രി തന്റെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ താൻ പങ്കെടുക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ