Thursday, 23 November 2017 8.11 PM IST
പ്രതിപക്ഷത്തെ കണ്ടവരുണ്ടോ, നാട്ടാർ ചോദിക്കുന്നു
November 15, 2017, 10:22 am
തിരുവനന്തപുരം: തോമസ് ചാണ്ടി എന്ന പേര് ഇപ്പോൾ കേരള രാഷ്‌ട്രീയത്തിൽ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. ചാണ്ടി രാജി വയ്‌ക്കണമെന്നും വേണ്ടെന്നും ഭിന്നാഭിപ്രായങ്ങൾ ഉയരുമ്പോൾ 'ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ' എന്ന മന്ത്രവുമായി ഒരു വിഭാഗം കേരളക്കരയിലുണ്ട്. മറ്റാരുമല്ലത് 'പ്രബലരായ പ്രതിപക്ഷം' തന്നെ.

തോമസ് ചാണ്ടി രാജി വയ്‌ക്കണമെന്ന ആവശ്യം എൽ.ഡി.എഫിൽ നിന്നുപോലും ഉയരുമ്പോൾ, എന്തിനോ വേണ്ടിയുള്ള 'പടയൊരുക്കത്തിലാണ്' പ്രതിപക്ഷ നേതാവും കൂട്ടരും. കോൺഗ്രസ് യൂത്തന്മാർ അവിടിവിടൊക്കെ ചില അഭ്യാസങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഇങ്ങനെയൊക്കെ മതിയോ നമ്മുടെ പ്രതിപക്ഷം എന്ന് ചോദിക്കുകയാണ് നാട്ടുകാർ.

പിന്നെ ചെന്നിത്തലയും സംഘവും ചാണ്ടി വിഷയത്തിൽ ഒന്നും ചെയ്‌തില്ല എന്നു പറഞ്ഞൂടാ, ചാണ്ടിക്കു വേണ്ടി വാദിക്കാൻ സുപ്രീം കോടതിയിലെ മൂത്ത വക്കീലും തങ്ങളുടെ എം.പിയുമായ വിവേക് തൻഖയെ അവർ കൊണ്ടു വന്നില്ലേ. പക്ഷേ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം.ഹസനെ കുറ്റം പറയാൻ കഴിയില്ല, കാരണം 'ഇങ്ങള് വരല്ലേ, വരല്ലേ' എന്ന് ഹസനിക്ക പറഞ്ഞിട്ടും വക്കീൽ കേട്ടില്ല.

എന്തായാലും പേരിനെങ്കിലും ഇനി ചില ഒച്ചപ്പാടുകൾ ഉണ്ടാക്കിയില്ലെങ്കിൽ പടയൊരുക്കമല്ല, അശ്വമേധ യാഗം നടത്തിയാലും ചെന്നിത്തല ഗാന്ധിക്കും കൂട്ടർക്കും രക്ഷ കാണില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ