Thursday, 23 November 2017 8.09 PM IST
മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പങ്കെടുക്കാത്തത് അസാധാരണ സംഭവം: മുഖ്യമന്ത്രി
November 15, 2017, 10:11 am
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നതിലുള്ള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സി.പി.ഐയുടെ നാല് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ തങ്ങളുടെ മന്ത്രിമാർ ആരും തന്നെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു കൊണ്ട് സി.പി.ഐ കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

മന്ത്രിസഭായോഗത്തിൽ ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്യാൻ കൂടിയാണ് മന്ത്രിസഭ ചേരുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ സി.പി.ഐ മന്ത്രിമാർ പങ്കെടുക്കാതിരുന്നത് ഗൗരവകരമാണ് - മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിൽ തെറ്റില്ല. മന്ത്രിയുടെ രാജിക്കാര്യം യോഗത്തിൽ മന്ത്രിസഭയിൽ ചർച്ച ആയില്ലെന്നും പിണറായി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ