Thursday, 23 November 2017 8.10 PM IST
തോമസ് ചാണ്ടിയുടെ രാജി എൻ.സി.പി ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷം
November 15, 2017, 11:37 am
തിരുവനന്തപുരം: കായൽ കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം എൻ.സി.പി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമെ ഉണ്ടാവൂ. മന്ത്രിയുടെ രാജി സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമയം അനുവദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസ​മ്മേളനത്തിൽ പറഞ്ഞു.

രാവിലെ തോമസ് ചാണ്ടിയും എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി.പീതാംബരനും ക്ളിഫ്ഹൗസിലെത്തി തന്നെ കണ്ടിരുന്നു. രാജിക്കാര്യം ചർച്ച ചെയ്യാൻ സമയം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മുന്നണി മര്യാദ അനുസരിച്ച് ഘടകകക്ഷിയുടെ ആവശ്യം അംഗീകരിക്കുന്നതാണ് രീതി. രാജിക്കാര്യത്തിൽ തീരുമാനം എടുക്കാൻ തന്നെയാണ് എൽ.ഡി.എഫ് ചുമതലപ്പെടുത്തിയത്. അതിനാലാണ് സമയം അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി തീരുമാനമെടുക്കുക, തോമസ് ചാണ്ടിയുടെ പാർട്ടിയെന്ന നിലയ്ക്ക് എൻ.സി.പിയുടെ നിലപാട് അറിയുക എന്നീ രണ്ടു നിർദേശങ്ങളാണ് ഇത് സംബന്ധിച്ച് നേരത്തെ ധാരണയായത്. അതിനിടെയാണ് തോമസ് ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്. ആ സാഹചര്യത്തിലാണ് എൻ.സി.പിയുടെ നേതൃത്വവുമായി ഇന്ന് ചർച്ച നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ