Thursday, 23 November 2017 8.10 PM IST
മോഹൻലാൽ ആന്ധ്ര സർക്കാരിന്റെ മികച്ച സഹനടൻ
November 15, 2017, 11:37 am
ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരമായ നാന്ദി അവാർഡ്. മികച്ച സഹനടനായാണ് ലാലിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണത്തെ നാന്ദി ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോഴാണ് മോഹൻലാൽ മികച്ച സഹനടനായത്. കോർത്തല ശിവ സംവിധാനം ചെയ്‌ത 'ജനത ഗ്യാരേജിലെ' അഭിനയത്തിനാണ് പുരസ്‌കാരം.

ആന്ധ്ര സർക്കാരിന്റെ നാന്ദി അവാർഡ് ലഭിക്കുന്ന ആദ്യ മലയാള നടൻ എന്ന ബഹുമതിയും ഇതോടെ ലാലിന് സ്വന്തമായി. തെലുങ്കിൽ വൻ സാമ്പത്തിക വിജയം നേടിയ ജനതാ ഗ്യാരേജിൽ സത്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ നായകൻ ജൂനിയർ എൻ.ടി.ആറിനാണ് മികച്ച നടനുള്ള അവാർഡ്. റിതു വർമ മികച്ച നടിയായി.

കഴിഞ്ഞ വർഷം രണ്ട് തെലുങ്ക് ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചത്. ചന്ദ്രശേഖർ യെലെട്ടിയുടെ 'മനമാന്ത'യിൽ (മലയാളത്തിൽ 'വിസ്‌മയം') മോഹൻലാലായിരുന്നു നായകൻ.

മൂന്നര വർഷത്തെ നാന്ദി അവാർഡുകൾ ഒന്നിച്ചാണ് പ്രഖ്യാപിച്ചത്. 2015ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് 'ബാഹുബലി' സ്വന്തമാക്കി. രാജമൗലിയാണ് മികച്ച സംവിധായകൻ. അനുഷ്‌ക ഷെട്ടി മികച്ച നടിയും റാണ ദഗുപതി മികച്ച വില്ലനും രമ്യ കൃഷ്ണൻ മികച്ച സഹനടിയുമായി. കമലഹാസൻ, കെ.രാഘവേന്ദ്ര റാവു, രജനികാന്ത് എന്നിവർക്കാണ് സമഗ്ര സംഭാവനയ്‌ക്കുള്ള എൻ.ടി.ആർ. ദേശീയ പുരസ്‌കാരം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ