Thursday, 23 November 2017 8.11 PM IST
ഒറ്റനോട്ടത്തിൽ: തോമസ് ചാണ്ടി, സി.പി.ഐ, ഇ.ചന്ദ്രശേഖരൻ, ജി.എസ്.ടി, ശബരിമല
November 15, 2017, 12:10 pm
1. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ പന്ത് വീണ്ടും എൻ.സി.പി കോർട്ടിലേക്ക് തട്ടി മുഖ്യമന്ത്രി. തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വം. പ്രഭുൽ പട്ടേലുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാൻ സംസ്ഥാനഘടകം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജിക്കാര്യം ഏകപക്ഷീയമായി തീരുമാനിക്കേണ്ട വിഷയം അല്ലെന്നും എൻ.സി.പി മുന്നണി മര്യാദ കാട്ടും എന്നുതന്നെയാണ് പ്രതീക്ഷ എന്നും മുഖ്യമന്ത്രി.

2. ചാണ്ടിക്കാര്യം തുലാസിൽ നിൽക്കെ, മാദ്ധ്യമങ്ങളെ കാണാൻ എത്തിയ മുഖ്യമന്ത്രി ആദ്യം നടത്തിയത് മന്ത്രിസഭാ തീരുമാനങ്ങളുടെ വിശദീകരണം. തോമസ് ചാണ്ടി വിഷയത്തിൽ പ്രതികരണത്തിന് തയ്യാറായത് മാദ്ധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചതിനു ശേഷം മാത്രം. വിഷയം മന്ത്രിസഭയിൽ ചർച്ചയ്ക്കു വന്നില്ല. നിലവിലെ സാഹചര്യം ഗുരുതരം എന്നും ഉചിതമായ തീരുമാനം തന്നെ ഇക്കാര്യത്തിൽ ഉണ്ടാകും എന്നും മുഖ്യമന്ത്രി.

3. സി.പി.ഐ മന്ത്രിമാർ മന്ത്രിസഭ ബഹിഷ്‌കരിച്ചതിൽ അതൃപ്തി അറിയിച്ച് പിണറായി. നടന്നത് അസാധാരണ സംഭവം. തോമസ് ചാണ്ടി പങ്കെടുത്താൽ സി.പി.ഐ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കും എന്ന് ആരോപിച്ച് ഇ.ചന്ദ്രശേഖരൻ ക്യാബിനറ്റിന് മുൻപ് കത്ത് നൽകിയിരുന്നു. ഈ പ്രവണത ശരിയല്ലെന്നും തോമസ് ചാണ്ടിക്ക് മന്ത്രിസഭയിൽ പങ്കെടുക്കാനുള്ള അവകാശം ഉണ്ടെന്നും മുഖ്യൻ. സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായിട്ടില്ലെന്നും വിശദീകരണം.

4. തോമസ് ചാണ്ടിയിൽ സർക്കാർ എൻ.സി.പി തീരുമാനത്തിന് കാത്തുനിൽക്കുമ്പോഴും നിലപാട് മയപ്പെടുത്താതെ സി.പി.ഐ. ഉപാധികളോടെ രാജി ആകാം എന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ക്യാബിനറ്റിൽ പങ്കെടുക്കാത്തത് പാർട്ടി തീരുമാന പ്രകാരം എന്ന് ഇ.ചന്ദ്രശേഖരൻ. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത് ആണല്ലോ എന്നും പ്രതികരണം.

5. മന്ത്രിസഭയിൽ പങ്കെടുക്കാൻ ധാർമികമായി തോമസ് ചാണ്ടിക്ക് അവകാശമില്ല. ശരിതെറ്റുകൾ ജനം തീരുമിക്കട്ടെ. ഉപാധികളോടെ രാജി എന്നൊരു നിലപാട് കേട്ടുകേഴ്വി ഇല്ലാത്തത്. മുന്നണി ഒന്നടങ്കം ഒരു നിലപാടിനെ എതിർക്കുമ്പോൾ ഒരു പാർട്ടിക്ക് മുന്നിലും മുഖ്യമന്ത്രി വഴങ്ങേണ്ടത് ഇല്ലെന്നും ഇ.ചന്ദ്രശേഖരൻ.

6. കാബിനറ്റ് യോഗം ബഹിഷ്‌കരിച്ച സി.പി.ഐ മന്ത്രിമാർ ഇ.ചന്ദ്രശേഖരന്റെ മുറിയിൽ സമാന്തരയോഗം ചേരുകയായിരുന്നു. ഹൈക്കോടതി പരാമർശം ഗുരുതരം എന്നും നാണവും മാനവും ഉണ്ടെങ്കിൽ തോമസ് ചാണ്ടി രാജിവയ്ക്കണം എന്നും സി.പി.ഐ. എൻ.സി.പി ആവശ്യം ബാലിശം. മുഖ്യമന്ത്രി അതിന് കൂട്ടുനിന്നത് ശരിയായില്ലെന്നും സി.പി.ഐ.

7. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്ത് അന്വേഷണസംഘം. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള നടപടി ആലുവ പൊലീസ് ക്ലബ്ബിൽ. ദിലീപിന് ഒപ്പം ചോദ്യം ചെയ്യലിനായി മാനേജർ അപ്പുണ്ണിയേയും വിളിച്ചുവരുത്തിയിട്ടുണ്ട്. കുറ്റപത്രം അവസാനഘട്ടത്തിൽ എങ്കിലും ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട് എന്ന നിലപാടിൽ പൊലീസ്.

8. ഹൈക്കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം താരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഉത്തരം തേടേണ്ടത് അനിവാര്യം എന്ന് അന്വേഷണസംഘം. പ്രധാന തൊണ്ടി മുതലിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാൽ ഇക്കാരണത്താൽ കുറ്റപത്രം വൈകില്ലെന്നും പൊലീസ്.

9. ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഏറ്റെടുക്കാൻ ആകില്ലെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിക്കുക ആയിരുന്നു. കേസ് ഏറ്റെടുക്കുന്ന വിഷയത്തിൽ മറുപടി നൽകാൻ കാലതാമസം വരുത്തിയ സി.ബി.ഐയെ കോടതി കഴിഞ്ഞ പ്രവാശ്യം വിമർശിച്ചത് രൂക്ഷമായ ഭാഷയിൽ.

10. ഹോട്ടലുകളിൽ ഇന്നുമുതൽ ആശ്വാസത്തോടെ കയറാം. ഇന്നലെ വരെ കൈപൊള്ളിച്ച ജി.എസ്.ടി ഇന്നു മുതൽ കുറയും. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒഴികെ, ഭക്ഷണശാലകളിൽ നികുതി ഏകീകരിച്ച് അഞ്ച് ശതമാനം ആയി. എ.സി റസ്റ്റോറന്റുകളിൽ 18 ശതമാനവും നോൺ എ.സിയിൽ 12 ശതമാനവും ആയിരുന്നു നേരത്തെ നികുതി.

11. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 28 ശതമാനം നികുതി തുടരും. എന്നാൽ നികുതി കുറയുന്നതോടൊപ്പം ഭക്ഷണശാലകൾക്ക് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കില്ലെന്ന് നികുതി വകുപ്പ്. 500 രൂപയിൽ കൂടുതൽ വാടക ഈടാക്കുന്ന മുറികൾക്ക് നികുതി 18 ശതമാനമായി തുടരും. ഔട്ട്‌ഡോർ കാറ്ററിംഗിനും നികുതി 18 ശതമാനം ആയിരിക്കും. ഇതിനു പുറമെ, നികുതി കുറച്ചക് നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം 200 ഉത്പന്നങ്ങൾക്ക്.

12. അതേസമയം, നികുതി ഭാരം ഉപഭോക്താകളെ ബാധിക്കാതിരിക്കണമെങ്കിൽ കോമ്പൗണ്ടിംഗ് നികുതി അഞ്ചു ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമായി നിശ്ചയിക്കണമെന്ന് വ്യാപാരികൾ. ഇന്ന് മുതൽ ഉപഭോക്താകളിൽ നിന്ന് പുതുക്കിയ നികുതി ഈടാക്കും എന്ന് കേരള ഹോട്ടൽ ആൻഡ് റെസറ്റോറന്റ് അസോസിയേഷൻ.

13. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവെ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ഡൽഹിയിൽ. ഗുജറാത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന നേതൃ യോഗത്തിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാവും ആദ്യവട്ടം പുറത്തിറക്കുക. ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9ന്‌.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ