Thursday, 23 November 2017 8.08 PM IST
പാർട്ടിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടും: തോമസ് ചാണ്ടി
November 15, 2017, 1:08 pm
തിരുവനന്തപുരം: തനിക്ക് പകരം മന്ത്രി ഉണ്ടാവില്ലെന്നും ഗതാഗതമന്ത്രി സ്ഥാനം ഒഴിച്ചിടുമെന്നും തോമസ് ചാണ്ടി പറഞ്ഞു. താനോ ശശീന്ദ്രനോ തന്നെ വീണ്ടും മന്ത്രിയാവും. ഇക്കാര്യം മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ആരാണോ ആദ്യം കേസിൽ നിന്ന് കുറ്റവിമുക്തനാവുന്നത് അയാൾ മന്ത്രിയാവുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.

രാജി വയ്ക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. ഒരു ഘടകകക്ഷിയുടെ നിലപാട് കാരണമാണ് രാജിവയ്ക്കേണ്ടി വന്നതെന്ന് സി.പി.ഐയുടെ പേരെടുത്ത് പറയാതെ തോമസ് ചാണ്ടി പറഞ്ഞു. താൻ കായൽ കൈയേറിയെന്ന് ആർക്കും തെളിയിക്കാനായിട്ടില്ല. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു,​ മന്ത്രിക്ക് ഹർജി നൽകാൻ അനുവാദമില്ല എന്ന കോടതിയുടെ പരാമശങ്ങളൊന്നും ശരിയല്ല. നാളെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നും അദ്ദേഹം പറ‍ഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ