ആകാശത്തിലെ വിമാനത്തിലേക്ക് രണ്ട് പേർ പറന്നിറങ്ങി, കിടിലം വീഡിയോ
November 29, 2017, 3:36 pm
സാഹസികതയ്‌ക്കൊക്കെ ഒരതിരുണ്ട്. എന്നാലും ഇതൊരൽപ്പം കടന്ന കൈയ്യായിപ്പോയെന്ന് താഴെയുള്ള വീഡിയോ കാണുന്നവരെല്ലാം പറയും. കാരണം ആൽപ്‌സ് പർവത മുകളിൽ കൂടി പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിനുള്ളിലേക്ക് മലമുകളിൽ നിന്നും രണ്ട് പേർ ഗ്ലൈഡറിൽ ഊർന്നിറങ്ങുകയെന്നത് സിനിമയിൽ മാത്രം കാണുന്ന കാഴ്‌ചയാണ്.

ഫ്രാൻസിൽ നിന്നുള്ള ഫ്രെഡ് ഫ്യൂഗനും, വിൻസ് റെഫറ്റും കാട്ടിയ ഈ അതിസാഹസികത യൂട്യൂബിലൂടെ പുറത്ത് വിട്ടത് റെഡ് ബുള്ളാണ്. യൂറോപ്പിലെ ഏറ്റവും ഉയ‌രമുള്ള പർവതങ്ങളിലൊന്നായ ജുംഗാഫ്രാവുവിൽ നിന്നും വിംഗ്സ്യൂട്ടുകൾ ഉപയോഗിച്ച് താഴേക്ക് ചാടി. ആകാശത്ത് അവരെ കാത്ത് ഒരു ചെറുവിമാനം വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയ വിമാനത്തിനുള്ളിലേക്ക് രണ്ടുപേരും പറന്നിറങ്ങുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് ഇരുവരും ഈ അതിസാഹസികതയ്‌‌ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ഏതാണ്ട് 20 തവണയോളം ഇത്തരത്തിൽ ചാടിയതിന് ശേഷമാണ് വിജയത്തിലെത്തിയതെന്നും ഇരുവരും വിശദീകരിച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.