ഒരച്ഛൻ മകൾക്കയയ്ക്കുന്ന പിറന്നാൾ പൂക്കൾ
November 28, 2017, 10:21 am
ടെന്നസി: പതിനേഴാം വയസിലാണ് ബെയ്‌ലി സെല്ലേഴ്സിന് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന അച്ഛൻ മൈക്കേൽ സെല്ലേഴ്സിനെ നഷ്ടപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ 2013 ആഗസ്‌റ്റ് 25ന്. പാൻക്രിയാസിലുണ്ടാവുന്ന കാൻസർ രോഗമാണ് മൈക്കേലിന്റെ ജീവൻ അപഹരിച്ചത്. എന്നാൽ, മകളുടെ തുടർന്നുള്ള ഓരോ പിറന്നാൾ ദിനവും ആ അച്ഛന്റെ സ്‌നേഹം നിറഞ്ഞ പിറന്ന പൂക്കൾ ബെയ്‌ലിയെ തേടിയെത്തുമായിരുന്നു. 21ആം വയസുവരെ. എല്ലാ പിറന്നാൾ പൂക്കൾക്കൊപ്പവും ഒരു സന്ദേശം ഉണ്ടായിരിക്കും: 'നിന്റെ 21ആം വയസുവരെ ഈ പൂക്കൾ നിനിക്ക് ലഭിച്ചു കൊണ്ടിരിക്കും, സ്നേഹപൂർവം അച്ഛൻ' എന്നായിരുന്നു ആ സന്ദേശം.

പതിനെട്ടാം വയസിൽ പിങ്ക് നിറത്തിലുള്ള പൂക്കളായിരുന്നു ബെയ്ലിക്ക് ലഭിച്ചത്. 19 ആയപ്പോഴേക്കും ചുവന്ന നിറത്തിലുള്ള പൂക്കളെത്തി. ഇരുപതാമത്തെ പിറന്നാൾ ദിനത്തിൽ പിങ്കും വെള്ളയും ചേർന്ന പൂക്കളാണെത്തിയത്. ഒടുവിൽ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ മാന്തളിർ (പർപ്പിൾ) നിറമുള്ള അവസാനത്തെ പൂവും എത്തി. മാന്തളിർ നിറം എന്നത് പാൻക്രിയാസിലുണ്ടാവുന്ന കാൻസറിനെതിരായ ബോധവത്കരണത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ഇനി ഫ്ളാഷ് ബാക്ക്
മകളോട് അതിയായ സ്നേഹം ഉള്ളതിനാൽ തന്നെ, തന്റെ മരണശേഷവും എല്ലാ പിറന്നാൾ ദിനത്തിലും പൂക്കൾ നൽകുന്നതിന് മൈക്കേൽ, ടെന്നസിയിലെ ഒരു പൂക്കടക്കാരനെ ഏല്പിച്ചിരുന്നു. 21ആം വയസുവരെ പൂ കൃത്യമായി എത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഓരോ പൂ നൽകുന്പോഴും വ്യത്യസ്ത സന്ദേശങ്ങളും അതിനൊപ്പം ഉൾപ്പെടുത്തിയിരുന്നു. മകളെ താൻ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് കൂടി അറിയിക്കുകയായിരുന്നു ഇതിലൂടെ മൈക്കേൽ ലക്ഷ്യമിട്ടത്.

മൈക്കേലും ബെയ്‌ലിയും സ്‌പോർട്സ് ഏറെ ഇഷ്ടപ്പെട്ടിരുന്നു. നാലു വയസു മുതൽ 15 വരെ മകളെ ബാസ്ക‌റ്റ് ബോൾ പരിശീലിപ്പിച്ചതും മൈക്കേലായിരുന്നു. ഇരുവരും ജിമ്മിലും പോവുമായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ