കായംകുളം കൊച്ചുണ്ണിയിൽ അമലയ്ക്ക് പകരം പ്രിയ ആനന്ദ്
December 5, 2017, 5:44 pm
ചരിത്രപുരുഷനായി നിവിൻ പോളി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിന്റെ നായികയായി നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. എന്നാൽ ചിത്രത്തിൽ അമല ഉണ്ടാകില്ലെന്നാണ് വാർത്തകൾ. എന്നാൽ അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.

ചിത്രത്തിൽ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദ് ആണ്. പൃഥ്വിരാജിന്റെ ഇസ്രയിലൂടെ നേരത്തെ തന്നെ പ്രിയ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്. കേരള കർണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ