ഹൃദയരക്തം പൊടിഞ്ഞപ്പോൾ
December 6, 2017, 12:15 am
മതേതര ഇന്ത്യയുടെ ഹൃദയരക്തം ഇന്ത്യാ വിഭജനത്തിനു ശേഷം ഒരിക്കൽക്കൂടി പൊടിഞ്ഞ ദിനമായിരുന്നു 1992 ഡിസംബർ ആറ്. ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കിയിരുന്ന ആരാധനാലയമായ ബാബറി മസ്‌ജിദ്‌ തകർക്കപ്പെട്ടിട്ട് ഇന്ന് 25 വർഷം തികയുന്നു.പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബർ പണികഴിപ്പിച്ചു എന്ന് മുസ്ളീം സമുദായാംഗങ്ങൾ വിശ്വസിച്ചിരുന്നയിടം.എന്നാൽ ബാബറി മസ്ജിദ് ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവർത്തി‍പ്പിക്കപ്പെട്ടതാണെന്ന് തീവ്ര ഹിന്ദുത്വവാദികളും വാദിച്ചു .തർക്കമന്ദിരമായി മാറാൻ മറ്റൊരു കാരണം വേണ്ടിയിരുന്നില്ല. തർക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. തകർക്കപ്പെടുന്നതിന് മുൻപ്, യു.പിയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്നു ഇത്.മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു കർസേവകർ മസ്ജിദ് തകർത്തത്.
അന്നത്തെ കോൺഗ്രസ് പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു പുലർത്തിയ മൗനം അർത്ഥഗർഭമായിരുന്നു.തുടർന്ന് രാജ്യത്തുണ്ടായ വർഗീയ വേർതിരിവ് ഇനിയും അവസാനിച്ചിട്ടില്ല.കേസുകളും.രാമക്ഷേത്ര നിർമ്മാണം പുതിയ വിവാദങ്ങളിലേക്ക് കടക്കുമ്പോൾ ആ കറുത്തദിനത്തിന്റെ കാൽനൂറ്റാണ്ടാണ് കടന്നുപോകുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ