ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെെറലായി മോദിയുടെ 'ആളില്ല പ്രസംഗം"
December 5, 2017, 7:02 pm
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വെെറലാകുന്നു. പതിവിൽ നിന്നും വിപരീതമായി പ്രതീക്ഷിച്ചത്ര ആളില്ലാതെ, ഒഴിഞ്ഞ കസേരകൾക്ക് മുന്നിലുള്ള മോദിയുടെ പ്രസംഗമാണ് ഇത്തവണ ശ്രദ്ധ നേടുന്നത്. ബറൂച്ചിലെ റാലിയിലായിരുന്നു മോദിയുടെ 'ആളില്ല പ്രസംഗം'.

റാലി റിപ്പോർട്ട് ചെയ്യാനെത്തിയ എ.ബി.പി ചാനൽ പ്രവർത്തകൻ എടുത്ത തത്സമയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവെ റിപ്പോർട്ടർ ചിത്രീകരിച്ച വീഡിയോയിൽ നൂറുകണക്കിന് ആളില്ലാ കസേരകൾ കാണാം. റിപ്പോർട്ടറുടെ വിവരണത്തിനൊപ്പം മോദിയുടെ പ്രസംഗവും വീഡിയോയിൽ വ്യക്തമാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം ഒമ്പതിന് നടക്കാനിരിക്കെ വിഡിയോ പ്രചരിക്കുന്നത് ബി.ജെ.പിക്ക് തലവേദനയായി.

ഗുജറാത്ത് ഭരിച്ച മോദി പങ്കെടുക്കുന്ന പരിപാടിയിൽ ആളെ കൂട്ടാൻ സാധിക്കാത്ത ബി.ജെ.പി എങ്ങെനെയാണ് തിരഞ്ഞെടുപ്പിൽ 150 സീറ്റുകൾ തികയ്‌ക്കുക എന്ന് റിപ്പോർട്ടർ ചോദിക്കുന്നു. പരിപാടിയിൽ 12,000 കസേരകൾ നിരത്തിയെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ