മലബാർ ഗോൾഡ് അഞ്ച് കിലോഗ്രാം മെഗാബമ്പർ സ്വർണം സമ്മാനിച്ചു
December 6, 2017, 6:37 am
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ ബമ്പർ സമ്മാനമായ അഞ്ച് കിലോഗ്രാം സ്വർണം, ജേതാവായ ജാക്വിലിൻ കരോലിൻ ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം തമന്നയിൽ നിന്ന് സ്വീകരിച്ചു. എൻ.എ. ഹാരിസ് എം.എൽ.എ., മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യാ ഓപ്പറേഷൻസ്) ഒ. അഷർ, സോണൽ ഹെഡ്ഡുമാരായ ഇഫ്‌ളു റഹിമാൻ, പി.കെ. സിറാജ്, എം.പി. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
ദീപാവലി വേളയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുത്താണ് മെഗാ ബമ്പർ ജേതാവിനെ കണ്ടെത്തിയത്. മംഗലാപുരം ഷോറൂമിൽ നടത്തിയ പർച്ചേസാണ് ജാക്വിലിൻ കരോലിനെ മെഗാ ബമ്പർ വിജയിയാക്കിയത് (കൂപ്പൺ നമ്പർ 14748). ഇന്ത്യയിലെയും വിദേശത്തെയും ഷോറൂമുകളിൽ നിന്ന് പർച്ചേസ് ചെയ്‌തവർക്ക് ഓരോ ആഴ്‌ചയിലും ലക്കി ഡ്രോയിലൂടെ ഗോൾഡ് ബാറുകൾ, ഗോൾഡ് - ഡയമണ്ട് പർച്ചേസുകൾക്കൊപ്പം ഗോൾഡ് കോയിനുകൾ എന്നിങ്ങനെ ആകെ 111 കിലോഗ്രാം സ്വർണമാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ