ജോയ് ആലുക്കാസിന്റെ പുതിയ ഡൽഹി ഷോറൂം 9ന് തുറക്കും
December 6, 2017, 5:37 am
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ഡൽഹിയിലെ വ്യാപാരകേന്ദ്രമായ സൗത്ത് എക്‌സ്‌റ്റൻഷനിൽ 9ന് രാവിലെ 11ന് പ്രവർത്തനമാരംഭിക്കും. ജോയ് ആലുക്കാസ് ബ്രാൻഡിന്റെ സിഗ്നേചർ ജുവലറി കളക്ഷനുകൾ, പ്രൊഫഷണൽ സർവീസ് ടീമിന്റെ മികവുറ്റ സേവനം, വിപുലമായ കാർ പാർക്കിംഗ് സൗകര്യം എന്നിങ്ങനെ സവിശേഷതകൾ നിറഞ്ഞതാണ് പുതിയ ഷോറൂം.
രാജ്യത്തെ സുപ്രധാനമായ ഷോപ്പിംഗ്, ലൈഫ്‌സ്‌റ്റൈൽ കേന്ദ്രമായ ഡൽഹി സൗത്ത് എക്‌സ്‌റ്റൻഷനിൽ ഉപഭോക്താക്കൾക്ക് സമ്പൂർണ ഷോപ്പിംഗ് അനുഭവം ജോയ് ആലുക്കാസ് സമ്മാനിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ട്രെഡിഷണൽ, എത്‌നോ കണ്ടംപററി, ഇന്റർനാഷണൽ തുടങ്ങി വൈവിദ്ധ്യമാർന്ന പത്തുലക്ഷത്തോളം ജുവലറി കളക്ഷനുകളുടെ വിപുലമായ ശേഖരം ഷോറൂമിലുണ്ട്. സ്വർണം, വജ്രം, അമൂല്യരത്നങ്ങൾ, പ്ളാറ്റിനം, പേൾ ജുവലറി തുടങ്ങിയവയുടെ ശ്രദ്ധേയ ബ്രാൻഡുകളും വേദ ടെമ്പിൾ ജുവലറി, ലിൽജോയ് കിഡ്‌സ് ജുവലറി തുടങ്ങിയ ജോയ് ആലുക്കാസിന്റെ പ്രത്യേക ബ്രാൻഡുകളും ഷോറൂമിൽ അണിനിരത്തിയിരിക്കുന്നു.
പ്രൈഡ് ഡയമണ്ട്‌സ്, എലഗാൻസ, പോൾക്കി ഡയമണ്ട്‌സ്, മസാക്കി പേൾസ്, സെനീന ടർക്കിഷ് ജുവലറി, അപൂർവ ആന്റിക് കളക്ഷനുകൾ, രത്ന പ്രഷ്യസ് സ്‌റ്റോൺ ജുവലറി തുടങ്ങിയവയുടെ ആകർഷകമായ ശേഖരവും ഷോറൂമിന്റെ വിശാലമായ അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ