എസ്*** ദുർ​​​ഗ : വ​​​ലിയ നാ​​​മ​​​വും ചെ​​​റിയ മ​​​നു​​​ഷ്യ​​​രും!
December 6, 2017, 12:20 am
മു​​​ര​​​ളി ഗോ​​​പി
1. ദുർ​ഗ എ​ന്ന ദേ​വി
മാ ദുർ​ഗ
ശാ​ക്തേയ ഹൈ​ന്ദ​വ​ത​യു​ടെ അ​മ്മ.
ശ​ക്തി​സ്വ​രൂ​പി​ണി. മ​ഹാ​മാ​യ.
ആ​ദി​പ​രാ​ശ​ക്തി. ഷേ​റാ​വാ​ലി.‌
വേ​ദ​സാ​ര​മായ സ​നാ​തന കു​ല​ദേ​വി.
ഭ​ക്ത​ന് അ​ള​വ​റ്റ തേ​ജ​സും,​ രാ​ക്ഷ​സ​ന്
പു​നർ​ജ​നി​യി​ല്ലാ​ത്ത നി​ഗ്ര​ഹ​വും
സ​മ്മാ​നി​ക്കു​ന്ന ഉ​ഗ്ര​മു​ഖി.
അ​സു​ര​സം​ഹാ​രി​ണി.

2. '​ദുർ​ഗ' എ​ന്ന നാ​മം.
പെ​റ്റു​വീ​ഴാൻ '​ഭാ​ഗ്യം സി​ദ്ധി​ച്ച'
ഇൗ നാ​ട്ടി​ലെ പെൺ​കു​ഞ്ഞു​ങ്ങൾ​ക്ക്,
അ​സു​ര​ഹ​സ്ത​ങ്ങ​ളെ ഭ​യ​ക്കാ​തി​രി​ക്കു​വാ​നും
പോ​രാ​ടി ജ​യി​ക്കാ​നു​ള്ള ഉൗർ​ജം
പ​ക​രു​വാ​നു​മാ​യി, പ​ര​മ്പ​ര​പ​ര​മ്പ​ര​യാ​യി
'​ന​മ്മൾ ഹി​ന്ദു​ക്കൾ' നൽ​കി​പ്പോ​രു​ന്ന
ഉ​ജ്ജ്വ​ല​മായ വി​ളി​പ്പേ​ര്. ദുർ​ഗ!
ഇ​നി, ഇൗ ദി​വ്യ​നാ​മം പേ​റു​ന്ന,
നൂ​തന ഭാ​ര​ത​വർ​ഷ​ത്തി​ലെ ഒ​രു
പെ​ണ്ണി​ലേ​ക്ക്...

ഇ​രു​ട്ടി​ലേ​ക്ക്.
സു​ര​ക്ഷ​യി​ല്ലാ​ത്ത രാ​ത്രി​യി​ലേ​ക്ക്.
കാ​വ​ലി​ല്ലാ​ത്ത രാ​ഷ്ട്ര​പാ​ത​യി​ലേ​ക്ക്.
ഒ​രു​തു​ള്ളി അ​സു​ര​ര​ക്ത​ത്തിൽ​നി​ന്ന്
ഒ​രാ​യി​രം അ​സു​ര​ന്മാർ പൊ​ട്ടി​മു​ള​യ്ക്കു​ന്ന
ന​മ്മു​ടെ ദൈ​നം​ദിന അ​ധോ​ലോ​ക​ങ്ങ​ളി​ലേ​ക്ക്.

ദേ​വീ​വി​ഗ്ര​ഹ​ത്തെ ത​ണ്ടി​ലേ​റ്റി,
ശൂ​ലം ക​വി​ളിൽ കു​ത്തി, ച​ത​യിൽ
കൊ​ളു​ത്തു​ക​ളി​ട്ട്, വേ​ദന മ​റ​ന്ന്, ഭ​ക്തി​യിൽ
ആ​റാ​ടു​ന്ന ദുർ​ഗാ​രാ​ധ​ക​രു​ടെ
ഒ​രു ന​ഗ​ര​കോൺ.

അ​സു​ല​ഭ​മായ രാ​ത്രി​വെ​ളി​ച്ചം മു​ഴു​വൻ
ഭ​ക്തി ക​വർ​ന്നെ​ടു​ക്കു​മ്പോൾ, മ​റ്റൊ​രു കോ​ണിൽ.
മ​ങ്ങിയ തെ​രു​വ് വി​ള​ക്കു​കൾ മാ​റ്റ്കൂ​ട്ടു​ന്ന
പ​ച്ച​യി​രു​ട്ടിൽ, കാ​മാർ​ത്തി​യു​ടെ ഇ​ര​യാ​കു​ന്ന
ന​ശ്വ​ര​യാ​യ, ന​ര​വ​ധു​വാ​യ, ദുർ​ഗ എ​ന്ന
പ​ച്ച​പ്പെ​ണ്ണ്. കാ​വ​ലാ​യി അ​വൾ​ക്കു​ള്ള​തോ...
പ​രി​ശു​ദ്ധ പ്ര​ണ​യ​ത്തി​ന്റെ
തൂ​വ​ലിൽ തീർ​ത്ത ഒ​രു തോൾ മാ​ത്രം.

ഇ​വി​ടെ, ഒ​രേ​സ​മ​യം, ഒ​രേ രാ​ത്രി​യിൽ
ഇണ ചേ​രു​ന്ന​ത്, ഒ​രു സം​സ്കാ​ര​ത്തി​ന്റെ
ശ​ക്തി​യു​ടെ ആ​ഘോ​ഷ​വും ശ​ക്തി​ക്ഷ​യ​വു​മാ​ണ്.
ന​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അ​വ​സാ​ന​വാ​ക്കാ​യി
സ​നാ​ത​ന​ധർ​മ്മം നി​ല​കൊ​ള്ളു​മ്പോൾ​ത​ന്നെ,
പ്ര​യോ​ഗിക ഭൂ​മി​ക​യിൽ
പാ​ര​ത​ന്ത്ര്യം കൊ​ടി​കു​ത്തി വാ​ഴു​ന്ന
അ​ധാർ​മ്മി​ക​ത​യു​ടെ രാ​ജ്യം!
ദുർ​ഗ എ​ന്ന ദേ​വി​യിൽ അ​മ്മ​യെയും
ദുർ​ഗ എ​ന്ന സ്ത്രീ​യിൽ ഒ​രു മാം​സ​കൂ​പ​ത്തെ​യും
ഒ​രേ​സ​മ​യം കാ​ണു​ന്ന പ്ര​തി​ഭാ​സം.
ഒ​രേ സ​മ​യം, ഒ​രു വാ​ക്കി​ന്... ഒ​രു നാ​മ​ത്തി​ന്..,
ര​ണ്ട് വി​പ​രീത അർ​ത്ഥ​ങ്ങൾ കൈ​വ​രു​ന്ന
വി​രോ​ധാ​ഭാ​സം.

ത​മ്മിൽ യാ​തൊ​രു വി​ധേ​ന​യും പൊ​രു​ത്ത​പ്പെ​ടാ​ത്ത
ര​ണ്ടർ​ത്ഥ​ങ്ങൾ ഒ​രേ വാ​ക്കിൽ​നി​ന്ന്
വി​കി​ര​ണം ചെ​യ്യു​ന്ന ഇൗ വി​രോ​ധ​സ​ന്ധി​യി​ലാ​ണ്
അ​നു​ര​ഞ്ജ​ന​ത്തി​ന് ത​യ്യാ​റാ​കാ​ത്ത
യ​ഥാർ​ത്ഥ ക​ലാ​കാ​ര​ന്മാർ കാ​ര്യം പ​റ​യു​വാ​നാ​യി
ര​ണ്ട് വാ​ക്കു​ക​ളി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഇ​തി​ന്റെ
ഉ​ത്ത​ര​വാ​ദി​ത്വം ക​ലാ​കാ​ര​ന​ല്ല, മ​റി​ച്ച്, പു​തിയ പു​തിയ
തെ​റ്റു​ക​ളി​ലേ​ക്കും ജ്ഞാ​ന​ശൂ​ന്യ​മായ നിർ​വ​ച​ന​ങ്ങ​ളി​ലേ​ക്കും
മ​റ്റും ദൈ​നം​ദിന രാ​ഷ്ട്രീ​യ​ത്തേ​യും മ​ത​ത്തെയും കാ​ല​ത്തെ​യും
ജ​ന​ത​യെ​യു​മൊ​ക്കെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​വർ​-​-​അ​വർ ആ​രും
ആ​ക​ട്ടെ... അ​വർ​ക്കാ​ണ്.

ശ​ക്തി​യു​ടെ മൂർ​ത്തി​മ​ത്‌​‌​ഭാ​വ​മായ മാ ദുർ​ഗ​യു​ടെ
ദി​വ്യ​നാ​മം, ഒ​രു കോ​ണിൽ ഉ​റ​ക്കെ വി​ളി​ച്ചോ​തി
ന​മോ​വാ​കം ചെ​യ്ത്, ഭ​ക്തി​സാ​ഫ​ല്യ​ത്തിൽ നീ​രാ​ടി
ല​ക്ഷ​ങ്ങൾ മ​ട​ങ്ങു​മ്പോൾ, എ​തിർ​കോ​ണിൽ...
ഇ​രു​ട്ടിൽ​നി​ന്ന് ഇ​രു​ട്ടി​ലേ​ക്ക് '​ക​ട​ത്തി​ക്കൊ​ണ്ട്' പോ​കു​ന്ന
ദുർ​ഗ എ​ന്ന മ​നു​ഷ്യ​സ്ത്രീ, കാ​മ​രൂ​പി​ണി (​s​e​x​y)
മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​ല്ലാ​തെ​യാ​യി, അ​സു​ര​ഹ​സ്ത​ങ്ങ​ളി​ലെ
ക​ളി​പ്പാ​ട്ട​മാ​കു​ന്ന കാ​ഴ്ച​യാ​ണി​ത്.

ദേ​വി​ക്ക് ഘോ​ഷ​വും പെ​രു​മ​യും സ​മ്മാ​നം.
ദേ​വീ​നാ​മം പേ​റു​ന്ന പെ​ണ്ണാ​യി​പ്പി​റ​ന്ന​വൾ​ക്ക്
കാ​മ​വും അ​പ​മാ​ന​വും പ​രി​ശ്.

ഇൗ അ​വ​സ്ഥാ​വി​ശേ​ഷ​ത്തെ '​S​e​xy D​u​r​g​a'
എ​ന്ന​ല്ലാ​തെ മ​റ്റേ​ത് പേ​രി​ട്ട് വി​ളി​ക്ക​ണം ഒ​രു
ക​ലാ​കാ​രൻ?

അ​യാൾ അ​ങ്ങ​നെ​ത​ന്നെ വി​ളി​ക്കു​ന്നു.
ആ​രെ​യും ഭ​യ​ക്കാ​തെ, അ​യാൾ, ആ പേ​ര് പേ​റു​ന്ന
ത​ന്റെ സി​നി​മ​യു​മാ​യി
കൂ​രാ​ക്കൂ​രി​രു​ട്ടിൽ ഇ​റ​ങ്ങി​ന​ട​ക്കു​ന്നു.

വാ​നിൽ അ​സു​ര​ന്മാ​രെ​ത്തു​ന്നു.
'​S​e​xy D​u​r​g​a' യെ വാ​നി​ൽ ക​യ​റ്റു​ന്നു.
മു​ഖം​മൂ​ടി​ ധ​രി​​​പ്പി​​​ക്കു​ന്നു. കു​ത്തു​ന്നു. ഞോ​ണ്ടു​ന്നു.
രാ​ഷ്ട്രീയ മ​ദ്യ​സേവ ന​ട​ത്തു​മ്പോൾ
'​'​തൊ​ട്ടു​ന​ക്കാ​നാ​യി'' ക​രു​തി​വ​യ്ക്കു​ന്നു.

നി​യ​മ​പാ​ല​കർ വ​ണ്ടി ത​ട​ഞ്ഞു​നി​റു​ത്തി
പ​രി​ശോ​ധി​ക്കാൻ തു​ട​ങ്ങു​മ്പോൾ, '​'​S​e​xy അ​ല്ല സാ​റേ,
D​u​r​ga മാ​ത്ര​മേ ന​മ്മൾ അ​നു​വ​ദി​ക്കൂ...'' എ​ന്ന സ​ദാ​ചാര ന്യാ​യം
പ​റ​ഞ്ഞു ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ന്നു.
നി​യ​മ​പാ​ല​കർ കൂ​ടു​തൽ അ​ന്വേ​ഷി​ക്കു​ന്നു​മി​ല്ല.
നാ​ക്കി​റ​ങ്ങി പോ​യ​തും ആ​വാം!

അ​ങ്ങ​നെ, '​S​e​xy അ​ല്ലാ​ത്ത D​u​r​g​a​'​യു​മാ​യി
രാ​ത്രി​യു​ടെ ഒാ​ടി​യാൽ തീ​രാ​ത്ത അ​ന​ന്ത​ത​യി​ലേ​ക്ക്
അ​വർ ഒാ​ടി​ച്ചും ഒാ​ട്ടി​ച്ചും കൊ​ണ്ടേ ഇ​രി​ക്കു​ന്നു.
ദുർ​ഗ​യ്ക്കും കൂ​ട്ടി​ല്ല, അ​വ​ളു​ടെ കാ​മു​ക​നും കൂ​ട്ടി​ല്ല.
ഇൗ സി​നി​മ​യെ '​വി​ളി​ച്ചി​റ​ക്കി' പു​തു​ജീ​വി​തം
കൊ​ടു​ക്കാ​നു​റ​ച്ച ഇ​തി​ന്റെ സം​വി​ധാ​യ​ക​നും കൂ​ട്ടി​ല്ല;
അ​യാ​ളു​ടെ പി​റ​കെ കൂ​ടി​യി​രി​ക്കു​ന്ന​തോ
S​x​xx ക​ത്തി​യു​മാ​യി അ​ല​റി​യ​ടു​ക്കു​ന്ന സെൻ​സർ രാ​ക്ഷ​സ​നും.

ക​ലി​യു​ഗ​ത്തി​ലെ പു​ത്തൻ അ​സു​ര​ന്മാ​രിൽ
നി​ന്നും ദുർ​ഗയെ​യും കാ​മു​ക​നെ​യും
അ​വ​രു​ടെ സം​വി​ധാ​യ​ക​നെ​യും
അ​യാ​ളു​ടെ സി​നി​മ​യെയും മോ​ചി​പ്പി​ക്കു​വാൻ
ഒ​രു ശ​ക്തി​ക്ക് മാ​ത്ര​മേ
ഇ​നി സാ​ധി​ച്ചു എ​ന്ന് വ​രൂ...

ശ​ക്തി​സ്വ​രൂ​പി​ണി​യാ​യ, ആ​ദി​പ​രാ​ശ​ക്തി​യായ
മാ ദുർ​ഗ​യ്ക്ക് മാ​ത്രം!

പ​ക്ഷേ, ദേ​വി​യും അ​ശ​ക്ത​യാ​ണ് ഇ​വി​ടെ.
മ​ന്ത്രം മ​റ​ന്ന ത​ന്ത്ര​ത്തിൽ​നി​ന്നും,
രാ​ഷ്ട്രീയ മു​ത​ലെ​ടു​പ്പെ​ന്ന ദു​രാ​ചാ​ര​ത്തിൽ​നി​ന്നും,
'​ഇ​ട​ത്തും വ​ല​ത്തും' ആ​യി നി​ല​യു​റ​പ്പി​ച്ച
കി​രാ​ത​ക​ക്ഷി​ക​ളിൽ​നി​ന്നും,
ഒ​രി​ക്ക​ലും ദേ​വി​ക്ക് വി​ടു​തൽ ല​ഭി​ക്കു​ന്നി​ല്ല​ല്ലോ...​!!
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ