എം.പി വീരേന്ദ്രകുമാറിനെ ഗെറ്റൗട്ട് അടിച്ച് നിതീഷ് കുമാർ
December 5, 2017, 9:31 pm
തൃശൂ‌ർ: ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.പി വീരേന്ദ്രകുമാറിനെ നിതീഷ് കുമാർ പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ സ്വദേശിയുമായ എ.എസ് രാധാകൃഷ്‌ണനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.

എം.പി വീരേന്ദ്രകുമാർ തന്റെ രാജ്യസഭാഗത്വം രാജിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിച്ചതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തത്. ബി.ജെ.പിയുമായി സംഖ്യം ചേർന്ന നിതീഷ് കുമാറിന്റെ നടപടിയെ പരസ്യമായി വീരേന്ദ്രകുമാർ വിമർശിച്ചിരുന്നു.

അതേസമയം ഈ മാസം 17ന് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേർന്ന് പുതിയ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച് എൽ.ഡി.എഫിലേക്ക് കാലുവയ്‌ക്കാനാണ് വീരേന്ദ്രകുമാർ പക്ഷം ആലോചിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ