വർഷങ്ങൾ പഴക്കമുള്ള 'സത്യം" കണ്ടെത്തി ട്രോളൻമാർ, ചുട്ടമറുപടിയുമായി ഖുശ്ബു
December 5, 2017, 10:12 pm
യാഥാർത്ഥ്യം മറച്ചുവെച്ച് കുശ്ബു ഇത്രയും കാലം എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന കണ്ടുപിടുത്തവുമായെത്തിയ ട്രോളന്മാർക്ക് ചുട്ടമറുപടി നൽകി താരം രംഗത്തെത്തി. ഖുശ്ബുവിന്റെ ആദ്യ പേര് നഖത് ഖാൻ എന്നാണെന്നും എന്നാൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താൻ ആ പേര് മറച്ചുവെച്ചു എന്നുമാണ് ട്രോളുകളിലും ട്വീറ്റുകളിലും ഖുശ്ബുവിനെ വിമർശിക്കുന്നത്.

ആരോപണങ്ങളെക്കുറിച്ച് കുശ്ബു പ്രതികരിച്ചതിങ്ങനെ ;- ''ചില ട്രോളന്മാർ എന്നെക്കുറിച്ച് പുതിയ ചില കണ്ടുപിടുത്തങ്ങൾ നടത്തിയിരിക്കുന്നു എന്റെ പേര് നഖത് ഖാൻ എന്നാണെന്ന്... യുറേക്ക!!! വിഡ്ഢികളേ അതെനിക്കെന്റെ അച്ഛനുമമ്മയും ഇട്ട പേരാണ്. അതേ ഞാൻ ഒരു ഖാനാണ് അതുകൊണ്ടെന്താ? നിങ്ങൾ ഉണരൂ ഇത് 47 വർഷം പഴക്കമുള്ള സത്യമാണ്.''

മുംബയിലാണ് ഖുശ്ബു ജനിച്ചത്. ആദ്യ പേര് നഖത് ഖാൻ എന്നായിരുന്നു. സിനിമകളിൽ എത്തിയതോടെയാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. ആരാധകർക്ക് ഖുശ്ബു മുസ്ലിമാണ് എന്ന് പണ്ടുതൊട്ടേ അറിയുന്ന കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ടു തന്നെയാണ് അവർക്കായി ക്ഷേത്രം പോലും ആരാധകർ പണിയിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ